വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക സീരീസ് 2020: ലങ്കയെ വിറപ്പിച്ച് 'ഡോണ്‍'... ഓസ്‌ട്രേലിയ ലെജന്റ്‌സ് പൊരുതിത്തോറ്റു

7 റണ്‍സിനാണ് ലങ്കന്‍ ലെജന്റ്‌സിന്റെ വിജയം

മുംബൈ: റോഡ് സുരക്ഷാ ലോക സീരീസ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാമത്തെ മല്‍സരത്തില്‍ ലങ്ക ലെജന്റ്‌സിനെ വിറപ്പിച്ച് ഓസ്‌ട്രേലിയ ലെജന്റ്‌സ് കീഴടങ്ങി. തിലകരത്‌നെ ദില്‍ഷന്‍ നയിച്ച ലങ്ക ഏഴു റണ്‍സിനാണ് ഓസീസിനെ മറികടന്നത്. ടോസിനു ശേഷം ബാറ്റ് ചെയ്ത ലങ്ക എട്ടു വിക്കറ്റിന് 161 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഓസീസ് 154 റണ്‍സിന് പുറത്തായി.

1

നായകന്‍ ദില്‍ഷന്‍ ബൗള്‍ ചെയ്ത അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ഓസീസിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ മൂന്നു പന്തില്‍ ഒമ്പത് റണ്‍സ് ഓസീസ് നേടിയെങ്കിലും ശേഷിച്ച രണ്ടു പന്തില്‍ അവസാന രണ്ടു വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. കൈവിട്ടെന്നു കരുതിയ മല്‍സരത്തില്‍ ഓസീസിനെ ജയത്തിന് തൊട്ടരികിലെത്തിച്ചത് നതാന്‍ റിയര്‍ഡോണിന്റെ (96) ഉജ്ജ്വല ഇന്നിങ്‌സായിരുന്നു. വെറും 53 പന്തിലാണ് ഒമ്പത് ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം ഡോണ്‍ 96 റണ്‍സ് വാരിക്കൂട്ടിയത്. സാവിയര്‍ ദൊഹേര്‍ത്തി (15), ബ്രാഡ് ഹാഡിന്‍ (10) എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.

എട്ടിന് 97 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ ഓസീസ് 100 റണ്‍സ് പോലും തികയ്ക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ 57 റണ്‍സ് അടിച്ചെടുത്ത് ഓസീസ് അവിശ്വസനീയ തിരിച്ചുവരവ് നടത്തുകയായിരുന്നു. ലങ്കയ്ക്കു വേണ്ടി ദില്‍ഷന്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ രംഗന ഹെരാത്തും ഫര്‍വേസ് മഹറൂഫും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

2

നേരത്തേ ആദ്യം ബാറ്റ് വീശിയ ലങ്ക എട്ടു വിക്കറ്റിനാണ് 161 റണ്‍സെടുത്തത്. ലങ്കന്‍ നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാന്‍ കഴിഞ്ഞില്ല. 30 റണ്‍സെടുത്ത ഓപ്പണര്‍ റൊമേഷ് കലുവിതരണയാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. 26 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. ചമര കപുഗേതരയാണ് (28) 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. വാലറ്റത്ത് ഫര്‍വേസ് മഹറൂഫ് 15 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം പുറത്താവാതെ 20 റണ്‍സ് നേടി.

ദില്‍ഷന്‍ (18), മര്‍വന്‍ അട്ടപ്പട്ടു (14), അജന്ത മെന്‍ഡിസ് (17), സചിത്ര സേനനായകെ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു കളിക്കാര്‍. ഓസ്‌ട്രേലിയന്‍ ലെജന്റ്‌സിനു വേണ്ടി സാവിയര്‍ ദൊഹേര്‍ത്തി, ജാസണ്‍ ക്രേസ, ബ്രാഡ് ഹോഡ്ജ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Monday, March 9, 2020, 8:52 [IST]
Other articles published on Mar 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X