Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലങ്കന്‍ ശൗര്യത്തില്‍ ബംഗ്ലാ കടുവകള്‍ വിരണ്ടോടി... ട്വന്റി പരമ്പര തൂത്തുവാരി ദ്വീപുകാര്‍

ധക്ക: ബംഗ്ലാദേശിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ശ്രീലങ്ക തൂത്തുവാരി. രണ്ടാമത്തെ കളിയില്‍ 75 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കിയതോടെയാണ് പരമ്പര ലങ്ക പോക്കറ്റിലാക്കിയത്. രണ്ടാമത്തെ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 210 റണ്‍സ് അടിച്ചുകൂട്ടി. 70 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കന്‍ ടോപ്‌സ്‌കോറര്‍. 42 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടങ്ങിയതായിരുന്നു മെന്‍ഡിസിന്റെ ഇന്നിങ്‌സ്.

1

ധനുഷ്ത ഗുണതിലക 42 (37 പന്ത്, 3 ബൗണ്ടറി, 2 സിക്‌സര്‍), തിസാര പെരേര 31 (17 പന്ത്, 3 ബൗണ്ടറി, 1 സിക്‌സര്‍), ദസുന്‍ ശനക 30* (11 പന്ത്, 5 ബൗണ്ടറി, 1 സിക്‌സര്‍), ഉപുല്‍ തരംഗ 25 (13 പന്ത്, 4 ബൗണ്ടറി, 1 സിക്‌സര്‍) എന്നിങ്ങനെ ലങ്കയ്ക്കായി പന്തെറിഞ്ഞവരെല്ലാം റണ്‍സ് വാരിക്കൂട്ടി.

2

മറുപടിയില്‍ ബംഗ്ലാ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. ക്യാപ്റ്റന്‍ മഹമൂദുല്ലയ്‌ക്കൊഴികെ (41) മറ്റുള്ളവര്‍ക്കൊന്നും ലങ്കന്‍ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. 18.4 ഓവറില്‍ 135 റണ്‍സില്‍ ആതിഥേയര്‍ കൂടാരത്തില്‍ തിരിച്ചെത്തി. 31 പന്തുകള്‍ നേരിട്ട മഹമൂദുല്ല നാലു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. തമീം ഇഖ്ബാല്‍ (29), മുഹമ്മദ് സെയ്ഫുദീന്‍ (20) എന്നിവരാണ് 15 തികച്ച മറ്റു താരങ്ങള്‍.

രണ്ടു വിക്കറ്റ് വീതമെടുത്ത ഷെഹന്‍ മധുശങ്കയും ഗുണതിലകയും ലങ്കന്‍ ബൗളിങില്‍ തിളങ്ങി. നേരത്തേ ആദ്യ ട്വന്റി20യില്‍ ലങ്ക ആറു വിക്കറ്റിന്റെ മിന്നുന്ന ജയം നേടിയിരുന്നു. പരമ്പരയിലെ മികച്ച താരമായി ലങ്കന്‍ ബാറ്റ്‌സ്മാന്‍ മെന്‍ഡിസ് തിരഞ്ഞെടുക്കപ്പെട്ടു.

Story first published: Monday, February 19, 2018, 14:54 [IST]
Other articles published on Feb 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+