Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടിക്ക് അടി... ഇതാണ് ടെസ്റ്റ്, രണ്ടിന്നിങ്‌സില്‍ മാത്രം പിറന്നത് 1000ത്തിലേറെ റണ്‍സ്!!

ചിറ്റഗോങ്: ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ബാറ്റ്‌സ്മാന്‍രുടെ സംഹാരതാണ്ഡവം കൊണ്ട് ശ്രദ്ധേയമാവുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒന്നാമിന്നിങ്‌സില്‍ 513 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ലങ്ക ഇന്നിങ്‌സ് തോല്‍വി വരെ നേരിട്ടേക്കുമെന്ന പ്രതീതിയുണ്ടായി. എന്നാല്‍ സിംഹളവീര്യം ദ്വീപുകാര്‍ പുറത്തെടുത്തതോടെ കളി മാറി. ബംഗ്ലാദേശിന്റെ അതേ നാണയത്തില്‍ ലങ്ക തിരിച്ചടിച്ചു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ലങ്ക മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 504 റണ്‍സ് വാരിക്കൂട്ടിക്കഴിഞ്ഞു.

1

കുശാല്‍ മെന്‍ഡിസിന്റെയും (196) ധനഞ്ജയ ഡിസില്‍വയുടെയും (173) ഇന്നിങ്‌സുകളാണ് ലങ്കയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഏഴു വിക്കറ്റ് ബാക്കിനില്‍ക്കെ ആതിഥേയര്‍ക്കൊപ്പമെത്താന്‍ ലങ്കയ്ക്ക് ഇനി ഒമ്പത് റണ്‍സ് മാത്രം മതി. 87 റണ്‍സുമായ റോഷന്‍ സില്‍വയും 37 റണ്‍സോടെ ദിനേഷ് ചണ്ഡിമലുമാണ് ക്രീസില്‍. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഒന്നാം വിക്കറ്റ് നഷ്ടമായ ശേഷമാണ് ലങ്ക കളിയിലേക്ക് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയത്.

2

നേരത്തേ മൊമിനുല്‍ ഹഖിന്റെ (176) സെഞ്ച്വറിയും മുഷ്ഫിഖുര്‍ റഹീം (92), ക്യാപ്റ്റന്‍ മഹമൂദ്ദുള്ള (83), തമീം ഇഖ്ബാല്‍ (52) എന്നിവരുടെ അര്‍ധസെഞ്ച്വറികളുമാണ് ബംഗ്ലാദേശിനെ 500 കടത്തിയത്. ലങ്കയ്ക്കായി സുരംഗ ലക്മലും ലക്ഷണ്‍ സണ്ടകനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Friday, February 2, 2018, 16:30 [IST]
Other articles published on Feb 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+