Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ആ കളി ഇഷ്ടപ്പെട്ടില്ല.... കോലിയെ ഇഷ്ടപ്പെട്ടു, മുന്‍ ഇന്ത്യന്‍ താരം പറയുന്നത് ഇങ്ങനെ

സതാംപ്ടണ്‍: ഇന്ത്യ അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാരെ നേരിട്ട രീതി ശരിയായില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കെ ശ്രീകാന്ത്. ഇന്ത്യ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ ബഹുമാനം നല്‍കി. അത് ഇന്ത്യക്ക് മേല്‍ ആധിപത്യം നേടാന്‍ അഫ്ഗാനെ സഹായിച്ചെന്നും ശ്രീകാന്ത് പറയുന്നു. അഫ്ഗാന്‍ സ്പിന്നര്‍മാരെ നന്നായി നേരിടാന്‍ ഇന്ത്യ ശ്രമിക്കണമായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു. അതേസമയം വിരാട് കോലിയുടെ ക്യാപ്റ്റന്‍സി ഗംഭീരമായിരുന്നെന്നും മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

1

ഇന്ത്യ വളരെ കഷ്ടപ്പെട്ടാണ് വിജയിച്ചത്. പക്ഷേ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി ഗംഭീരമായിരുന്നെന്ന് ശ്രീകാന്ത് പറഞ്ഞു. അദ്ദേഹം കാണിച്ച പക്വതയാണ് ടീമിനെ നിര്‍ണായക വിജയത്തിലേക്ക് നയിച്ചത്. സതാംപ്ടണിലെ പിടിച്ച് കുറച്ച് സ്ലോയായിരുന്നു. സ്പിന്നര്‍മാരെ അതുകൊണ്ട് തന്നെ കൂടുതലായി പിച്ച് പിന്തുണച്ചിരുന്നു. എന്നാല്‍ ഇന്ത്യ മധ്യ ഓവറുകളില്‍ നല്ല രീതിയില്‍ കളിച്ചില്ല. കൂടുതല്‍ സ്വതന്ത്രമായി കളിക്കേണ്ടിയിരുന്നു ഇന്ത്യ താരങ്ങളെന്നും ശ്രീകാന്ത് പറഞ്ഞു.

അഫ്ഗാന്‍ ബൗളര്‍മാര്‍ മികച്ച രീതിയിലാണ് ബൗള്‍ ചെയ്തത്. പക്ഷേ ഇന്ത്യക്ക് അവര്‍ക്ക് കൂടുതല്‍ ബഹുമാനം നല്‍കി. മുഹമ്മദ് നബി, മുജീബ് ഉര്‍ റഹ്മാന്‍, റാഷിദ് ഖാന്‍ എന്നിവരുടെ ബൗളിംഗ് തകര്‍പ്പനായിരുന്നു. പക്ഷേ അവര്‍ സാധാരണ ഇത്ര മികവ് കാണിക്കാറില്ല. പക്ഷേ ഇന്ത്യയെ അവര്‍ 225 റണ്‍സില്‍ പിടിച്ചുകെട്ടി. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ വിജയിച്ചു. അതാണ് പ്രധാനമെന്നും ശ്രീകാന്ത് പറഞ്ഞു.

മത്സരത്തില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി ഗംഭീരമായിരുന്നു. ഇന്ത്യ ഒരവസരത്തില്‍ മത്സരം കൈവിടുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ കോലിയുടെ ക്യാപ്റ്റന്‍സി മികവാണ് മത്സരത്തില്‍ ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ ഫേവറിറ്റുകളെ ചെറുമീനുകള്‍ക്ക് ഞെട്ടിക്കാന്‍ സാധിക്കുമെന്ന് ഇതോടെ തെളിഞ്ഞു. ഒരു മത്സരവും ലാഘവത്തോടെ കാണരുതെന്ന് ഇതോടെ ഇന്ത്യക്ക് മനസ്സിലായിട്ടുണ്ടാവുമെന്നും, അത് അടുത്ത മത്സരത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ശ്രീകാന്ത് പറയുന്നു.

Story first published: Sunday, June 23, 2019, 22:11 [IST]
Other articles published on Jun 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+