വിരാട് കോലിയുടെ കാമുകി അനുഷ്ക ശർമയോട് ശ്രീലങ്കൻ ക്രിക്കറ്റ് താരത്തിന് ക്രഷ്.. ചിത്രം ഇൻസ്റ്റഗ്രാമിൽ!
കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും പ്രണയത്തിലാണോ. എന്ന് ചോദിച്ചാൽ ആണ്. ഇരുവരും സമ്മതിച്ചിട്ടുള്ള കാര്യമാണ് ഇത്. അല്ലേ എന്ന് ചോദിച്ചാൽ അല്ല. കരിയറിൽ ശ്രദ്ധിക്കാൻ വേണ്ടി തങ്ങൾ പിരിയുന്നു എന്ന് ഇരുവരും പറഞ്ഞിട്ടുള്ളതാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കോലിയും അനുഷ്കയും ശ്രീലങ്കയിലും ഒരുമിച്ചാണ് എന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഇപ്പോഴത്തെ വാർത്ത ഇതൊന്നുമല്ല. ശ്രീലങ്കന്‍ താരം ചമര കപ്പുഗതരയാണ് അനുഷ്ക ശർമയോടുള്ള തന്റെ ക്രഷ് തുറന്ന് പറഞ്ഞിരിക്കുന്നത്. ശ്രീലങ്കൻ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനെ കാണാനെത്തിയ അനുഷ്കയോടൊപ്പം എടുത്ത ഒരു ഫോട്ടോയും കപ്പുഗതര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. സ്റ്റണ്ണിങ് അനുഷ്ക ശര്‍മ എന്ന് അടിക്കുറിപ്പിട്ട ചിത്രത്തിന് നൽകിയ ഹാഷ്ടാഗുകളിലൊന്നാണ് സെലിബ്രിറ്റി ക്രഷ്.

തന്റെ പ്രിയങ്കരിയായ അഭിനേത്രിയാണ് അനുഷ്‌ക. ലാളിത്യമുള്ള സ്വഭാവമാണ് അനുഷ്‌കയുടേത്. - അനുഷ്‌കയ്‌ക്കൊപ്പമുള്ള ചിത്രം ചമര കപ്പുഗതര പുറത്തുവിട്ട സോഷ്യൽ മീഡിയയിൽ വൈറലായി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിരാട് കോലി ഫാൻ ക്ലബ്ബ് ഫോട്ടോ ഷെയറിങ് നെറ്റ് വർക്കായ ഇൻസ്റ്റഗ്രാമിൽ കോലിയും അനുഷ്കയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇന്ത്യൻ ടീം കോച്ച് രവി ശാസ്ത്രിയും ഇവരൊടൊപ്പമുണ്ടായിരുന്നു.
Stunning @anushkasharma #humblesoul #bestinbollywood #celebcrush
A post shared by chamara kapugedara (@ckkapuwa) on
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications