വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീലങ്കന്‍ സ്പിന്‍ ബൗളര്‍ സചിത്ര സേനാനായകെ വിരമിക്കല്‍ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ സചിത്ര സേനാനായകെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏറെ നാളായി ടീമില്‍ നിന്ന് പുറത്തായിരുന്ന താരം 35ാം വയസിലാണ് കളി മതിയാക്കാന്‍ തീരുമാനിച്ചത്. ദേശീയ ടീമിലേക്ക് ഇനി മടങ്ങിവരാനുള്ള സാധ്യത കുറവായതിനാലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്ന് സേനാനായകെ പറഞ്ഞു. എന്നാല്‍ ആഭ്യന്തര മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

വിരമിക്കുന്ന കാര്യം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചെന്നും ഇത്രയും വര്‍ഷങ്ങളില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമപരമായ ബൗളിങ് ആക്ഷനെത്തുടര്‍ന്ന് 2014 ജൂലൈയില്‍ താരം വിലക്ക് നേരിട്ടിരുന്നു. 2014ല്‍ ലോകകപ്പ് കിരീടം നേടിയ ശ്രീലങ്കന്‍ ടീമിലും സേനാനായകെ അംഗമായിരുന്നു. 2012ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെയായിരുന്നു സേനാനായകയുടെ അരങ്ങേറ്റം.

sachithra senanayake

എംസിസിയുടെ പാകിസ്താന്‍ പര്യടനം 14ന് തുടങ്ങും; മത്സരക്രമമായിഎംസിസിയുടെ പാകിസ്താന്‍ പര്യടനം 14ന് തുടങ്ങും; മത്സരക്രമമായി

ഇതേ വര്‍ഷം പാകിസ്താനെതിരായ മത്സരത്തിലൂടെ ടി20 അരങ്ങേറ്റവും കുറിച്ച താരം 2013ല്‍ പാകിസ്താനെതിരായ മത്സരത്തിലൂടെ ടെസ്റ്റ് അരങ്ങേറ്റവും കുറിച്ചു. ഈ ടെസ്റ്റിന് ശേഷം താരത്തിന് ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചിട്ടില്ല. 49 ഏകദിനത്തില്‍ നിന്ന് 53 വിക്കറ്റും 24 ടി20യില്‍ നിന്ന് 25 വിക്കറ്റും സേനാനായകെ വീഴ്ത്തിയിട്ടുണ്ട്. 107 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍നിന്ന് 537 വിക്കറ്റും 173 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 253 വിക്കറ്റും 104 ടി20കളില്‍ നിന്ന് 119 വിക്കറ്റും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.

Story first published: Thursday, February 13, 2020, 8:51 [IST]
Other articles published on Feb 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X