വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പില്‍ എതിരാളികളെ വിറപ്പിക്കാന്‍ മലിംഗയും ഉണ്ടാവും, സൂചന നല്‍കി സെലക്ടര്‍

കൊളംബോ: ഈ വര്‍ഷം ഇന്ത്യ വേദിയാവാനിരിക്കുന്ന ടി20 ലോകകപ്പില്‍ സ്റ്റാര്‍ പേസര്‍ ലസിത് മലിംഗ കളിക്കുമെന്ന സൂചന നല്‍കി ശ്രീലങ്കന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രമോദ്യ വിക്രമസിന്‍ഹ. ഇപ്പോഴും മലിംഗ ശ്രീലങ്കയുടെ ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഏറെ നാളായി കളത്തിന് പുറത്താണെങ്കിലും യോര്‍ക്കറുകളുമായി കളം നിറയുന്ന മലിംഗയുടെ മികവ് ശ്രീലങ്കയ്ക്ക് കരുത്താകുമെന്നുറപ്പാണ്.

Lasith Malinga could return to Sri Lanka side to play T20 World Cup

'ടി20 ലോകകപ്പില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ ഞങ്ങള്‍ മലിംഗയുമായി സംസാരിക്കും. വരാനിരിക്കുന്ന ടി20 പര്യടനങ്ങളിലും അവന്‍ ടീമിന്റെ ഭാഗമാണ്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് പദ്ധതിയില്‍ അവനും ഭാഗമാണ്. രാജ്യത്തെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് അവനെന്ന കാര്യം ഞങ്ങള്‍ ഒരിക്കലും വിസ്മരിക്കില്ല. അവന്റെ റെക്കോഡ് അവനെന്താണെന്ന് ഉറക്കെ സംസാരിക്കും. തുടരെ തുടരെ രണ്ട് ടി20 ലോകകപ്പുകളാണ് വരുന്നത്. ടീമിന്റെ പദ്ധതികള്‍ അവനുമായി ചര്‍ച്ചചെയ്യും. പരമാവധി വേഗത്തില്‍ അവനെ കാണും'-പ്രമോദ്യ വിക്രമസിന്‍ഹ പറഞ്ഞു.

lasithmalinga

'ഞാന്‍ ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും വിരമിച്ചെങ്കിലും ടി20യില്‍ നിന്ന് വിരമിച്ചിട്ടില്ല. എന്നെപ്പോലൊരു സീനിയര്‍ താരത്തിനെ ടീം സെലക്ടര്‍മാര്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നറിയാന്‍ എനിക്കും ആഗ്രഹമുണ്ട്. എന്റെ രാജ്യത്തിനുവേണ്ടി നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തി മികച്ച പ്രകടനം കാഴ്ചവെക്കാമെന്ന പ്രതീക്ഷയുണ്ട്'-മലിംഗ പറഞ്ഞു.

2020ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലാണ് അവസാനമായി മലിംഗ ശ്രീലങ്കയ്ക്കായി കളിച്ചത്. മറ്റ് ടി20 ലീഗുകളിലും ഇപ്പോള്‍ മലിംഗ സജീവമല്ല. 30 ടെസ്റ്റില്‍ നിന്ന് 101 വിക്കറ്റും 226 ഏകദിനത്തില്‍ നിന്ന് 338 വിക്കറ്റും 83 ടി20യില്‍ നിന്ന് 107 വിക്കറ്റുമാണ് മലിംഗ ലങ്കന്‍ ജഴ്‌സിയില്‍ വീഴ്ത്തിയത്. 2019ലാണ് അവസാനമായി അദ്ദേഹം ഐപിഎല്‍ കളിച്ചത്. മുംബൈക്കായി എറിഞ്ഞ അവസാന പന്തില്‍ വിക്കറ്റ് നേടി ടീമിന് കിരീടം നേടിക്കൊടുക്കാന്‍ മലിംഗയ്ക്ക് സാധിച്ചിരുന്നു.122 ഐപിഎല്ലില്‍ നിന്ന് 170 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ഇപ്പോഴും തലപ്പത്ത് മലിംഗയാണ്.

ഇന്ത്യയില്‍ ഒക്ടോബറില്‍ ടി20 ലോകകപ്പ് നടത്താനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കോവിഡിന്റെ സാഹചര്യം പരിഗണിച്ച് ഇന്ത്യയില്‍ നിന്ന് ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റുമെന്നാണ് വിവരം. ഇത്തവണ ഇന്ത്യയില്‍ നടത്തിയ ഐപിഎല്ലിനിടെ കോവിഡ് ബാധ ഉണ്ടായതിനാല്‍ പാതി വഴിയില്‍ ടൂര്‍ണമെന്റ് റദ്ദാക്കിയിരുന്നു.

Story first published: Monday, May 10, 2021, 18:02 [IST]
Other articles published on May 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X