Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലണ്ടന്‍ വിമാനത്താവളത്തില്‍ സങ്കക്കാരയ്ക്ക് അധിക്ഷേപം

ലണ്ടന്‍: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സങ്കക്കാരയ്ക്ക് ലണ്ടന്‍ വിമാനത്താവളത്തില്‍വെച്ച് അധിക്ഷേപം നേരിട്ടതായി റിപ്പോര്‍ട്ട്. സങ്കക്കാരതന്നെയാണ് ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. പരിശോധനയ്‌ക്കെന്ന പേരില്‍ തന്നെ തടഞ്ഞുനിര്‍ത്തിയ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനാണ് മോശം പെരുമാറ്റം കൊണ്ട് തന്നെ അദിക്ഷേപിച്ചതെന്ന് സങ്കക്കാര പറയുന്നു.

വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കൗണ്ടി ടീമായ സൈഡ് സറേക്ക് വേണ്ടി കളിക്കാനായി ലണ്ടനിലെത്തിയതായിരുന്നു സങ്കക്കാര. വിമാനത്താവളത്തില്‍വെച്ച് തന്നെ മാറ്റിനിര്‍ത്തിയ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അമാന്യമായാണ് പെരുമാറിയത്. കുറ്റവാളിയെപ്പോലെ തന്നെ അദ്ദേഹം ആവര്‍ത്തിച്ചു ചോദ്യം ചെയ്യുകയും ചെയ്തു.

kumar-sangakkara

എന്നാല്‍, മറ്റു ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നല്ല പെരുമാറ്റമാണ് അനുഭവപ്പെട്ടതെന്ന് സങ്കക്കാര പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ജാഗ്രതപുലര്‍ത്തുന്നത് നല്ല കാര്യംതന്നെയാണെങ്കിലും മാന്യതയോടെ പെരുമാറേണ്ടത് ആവശ്യമാണെന്ന് ക്രിക്കറ്റര്‍ വ്യക്തമാക്കി. 15 വര്‍ഷമായി ക്രിക്കറ്റ് പര്യടനവുമായി ലണ്ടനിലെത്തുന്ന തനിക്ക് ഇത് ആദ്യത്തെ അനുഭവമാണെന്നും സങ്കക്കാര പറഞ്ഞു.

സംഭവത്തില്‍ എമിഗ്രേഷന്‍ വിഭാഗം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, സങ്കക്കാരയ്‌ക്കെതിരെ ഉണ്ടായത് വംശീയ അധിക്ഷേപമാണെന്ന തരത്തില്‍ ചില ശ്രീലങ്കന്‍ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കന്‍ ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായ സങ്കക്കാര ഇക്കഴിഞ്ഞ ലോകകപ്പോടെയാണ് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

Story first published: Tuesday, May 12, 2015, 9:03 [IST]
Other articles published on May 12, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+