ക്രിക്കറ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കിടക്ക പങ്കിടണമെന്നോ?
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ലൈംഗികാപവാദത്തിലേക്ക്. വനിതാ ക്രിക്കറ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കളിക്കാര്‍ ഒീഫഷ്യലുകള്‍ക്കും മാനേജ്‌മെന്റിനും കിടപ്പറ പങ്കുവെയ്‌ക്കേണ്ടി വരുന്നു എന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ശ്രീലങ്കയില്‍ നിന്നു വരുന്നത്.
സംഭവത്തില്‍ ശ്രീലങ്കന്‍ കായികമന്ത്രാലയം നിയോഗിച്ച അന്വേഷണസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കളിക്കാര്‍ പീഡനത്തിനിരയായെന്ന വിവരമുണ്ട് .വനിതാ ക്രിക്കറ്റ് താരങ്ങളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നു എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മുന്‍ ശ്രീലങ്കന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് നിമല്‍ ഡിസ്സനായകെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. ബുധനാഴ്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും ശ്രീലങ്കന്‍ കായിക മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അതേസമയം ആരൊക്കെയാണ് കുറ്റക്കാരെന്ന കാര്യം മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും ശ്രീലങ്കന്‍ കായിക മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഏതെല്ലാം ഒഫീഷ്യലുകളാണ് കുറ്റക്കാരെന്നോ എന്തെല്ലാം തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നതോ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്നോ ഉള്ള വിവരം പുറത്തുവന്നിട്ടില്ല
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications