പാക്കിസ്ഥാനെ സ്വന്തം നാട്ടില്‍ നാണംകെടുത്തി ശ്രീലങ്കയുടെ രണ്ടാംനിര; ടി20യില്‍ പരമ്പര, ചരിത്രനേട്ടം
ലാഹോര്‍: പാക്കിസ്ഥാനില്‍ വര്‍ഷങ്ങള്‍ക്കുശേഷം പരമ്പര കളിക്കാനെത്തിയ ശ്രീലങ്കയ്ക്ക് ചരിത്രനേട്ടം. മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച സന്ദര്‍ശകര്‍ ചരിത്രനേട്ടം സ്വന്തമാക്കി. ഇതാദ്യമായാണ് ശ്രീലങ്ക പാക്കിസ്ഥാനില്‍ ടി20 പരമ്പര കളിക്കുന്നത്. മുന്‍നിര താരങ്ങളില്ലാതെ എത്തിയ ശ്രീലങ്ക രണ്ട് കളികളിലും പാക്കിസ്ഥാനെ നിഷ്പ്രഭമാക്കുന്ന പ്രകടനം കാഴ്ചവെച്ചു.
രണ്ടാം മത്സരത്തില്‍ 35 റണ്‍സിനായിരുന്നു ശ്രീലങ്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 19 ഓവറില്‍ 147 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. 48 പന്തില്‍ നിന്നും 77 റണ്‍സ് അടിച്ചെടുത്ത ശ്രീലങ്കന്‍ താരം ഭാനുക രാജപക്‌സയാണ് ഇന്നിങ്‌സിന് കരുത്തായത്. ശ്രീലങ്കയ്ക്കായി രണ്ടാമത്തെ മാത്രം മത്സരം കളിക്കുന്ന താരം പാക് ബൗളര്‍മാരെ നിലംപരിശാക്കി.

ശ്രീലങ്കയ്ക്കുവേണ്ടി 28 പന്തില്‍ 34 റണ്‍സെടുത്ത ഷെഹാന്‍ ജയസൂര്യയും 15 പന്തില്‍ 27 റണ്‍സെടുത്ത ദുശന്‍ ശനകയും തിളങ്ങി. വന്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ മുന്‍നിര്‍ തകര്‍ന്നു. ഓപ്പണര്‍മാരായ ബാബര്‍ അസം, ഫഖര്‍ സമാന്‍ എന്നിവര്‍ക്ക് രണ്ടക്കം കടക്കാനായില്ല. 29 പന്തില്‍ 47 റണ്‍സെടുത്ത ഇമാദ് വസീമും 16 പന്തില്‍ 26 റണ്‍സെടുത്ത സര്‍ഫ്രാസ് അഹമ്മദും 27 പന്തില്‍ 29 റണ്‍സെടുത്ത ആസിഫ് അലിയും മാത്രമാണ് പാക് നിരയില്‍ കാര്യമായി സംഭാവന നല്‍കിയവര്‍. പാക്കിസ്ഥാനെതിരെ ഇതാദ്യമായാണ് ശ്രീലങ്ക ഒരു ടി20 പരമ്പര സ്വന്തമാക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications