വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മാത്യൂസ് വീണു, ആതിഥേയര്‍ പ്രതിരോധത്തില്‍; ലങ്ക-ഇംഗ്ലണ്ട് പോരാട്ടം ക്ലൈമാക്‌സിലേക്ക്

കാന്‍ഡി: ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്ക്. ഒരുഘട്ടത്തില്‍ എയ്ഞ്ചലോ മാത്യൂസിലൂടെ ലങ്ക അനായാസം ജയം നേടുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും ഇംഗ്ലണ്ട് തിരിച്ചടിയിലൂടെ മല്‍സരത്തിലേക്ക് മടങ്ങിവരികയായിരുന്നു. 301 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ലങ്ക നാലാംദിനം മഴയെ തുടര്‍ന്ന് നേരത്തെ കളിനിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 226 റണ്‍സെന്ന നിലയിലാണ്.

ടി20യിലും ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം; 10 ഓവര്‍ പോരില്‍ ഓസീസ് തകര്‍ന്നു ടി20യിലും ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം; 10 ഓവര്‍ പോരില്‍ ഓസീസ് തകര്‍ന്നു

അഞ്ചാംദിനം മല്‍സരത്തിനിറങ്ങുമ്പോള്‍ ലങ്കയ്ക്കും ഇംഗ്ലണ്ടിനും ഒരു പോലെ വിജയസാധ്യത നിലനില്‍ക്കുകയാണ്. ഇംഗ്ലണ്ടിന് വിജയിക്കാന്‍ മൂന്ന് വിക്കറ്റ് മതിയെങ്കില്‍ ലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 75 റണ്‍സാണ്. മല്‍സരത്തില്‍ വിജയിക്കാനായാല്‍ മൂന്ന് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന് 2-0ന് ഉറപ്പിക്കാനാവും. നാലാംദിനം 88 റണ്‍സുമായി മാത്യൂസ് ലങ്കയെ മുന്നോട്ട് നയിക്കുമ്പോഴാണ് മോയിന്‍ അലിയിലൂടെ ഇംഗ്ലണ്ട് തിരിച്ചടിച്ചത്.

sri-lanka vs england 2nd test day 4update

137 പന്തില്‍ ആറ് ബൗണ്ടറിയുമായി മുന്നേറുകയായിരുന്ന മാത്യൂസിനെ അലി വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. മാത്യൂസിന്റെ പുറത്താവലോടെ ആതിഥേയരായ ലങ്കയുടെ വിജയസാധ്യതയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്. ദിമുത് കരുണരത്‌നെ (57), റോഷന്‍ സില്‍വ (37) എന്നിവരാണ് ലങ്കന്‍ നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. 27 റണ്‍സുമായി വിക്കറ്റ്കീപ്പര്‍ നിറോഷന്‍ ഡിക്ക്‌വെല്ലയാണ് ക്രീസില്‍. സന്ദര്‍ശകര്‍ക്കായി ജാക്ക് ലീച്ച് നാലും മോയിന്‍ അലി രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി. ആദില്‍ റാഷിദിന് ഒരു വിക്കറ്റ് ലഭിച്ചു. സ്‌കോര്‍: ഇംഗ്ലണ്ട് 290, 346. ശ്രീലങ്ക 336, 226/7.

Story first published: Sunday, November 18, 2018, 9:34 [IST]
Other articles published on Nov 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X