രണ്ടാം ടെസ്റ്റ് നാളെ: അവസാനമായി സങ്ക; മാനം കാക്കാന്‍ ഇന്ത്യ
ഇന്ത്യ - ശ്രീലങ്ക പരമ്പരയിലെ രണ്ടാം ടെസ്റ്റ് വ്യാഴാഴ്ച കൊളംബോയില്‍ തുടങ്ങും. രണ്ട് ടീമുകള്‍ക്കും അതീവ വൈകാരികമാണ് ഈ ടെസ്റ്റ്. ആദ്യകളിയില്‍ കപ്പിനും ചുണ്ടിനുമിടയില്‍ മത്സരം കളഞ്ഞ ഇന്ത്യയ്ക്ക് കൊളംബോയില്‍ ജയിച്ചേ തീരൂ. ഇല്ലെങ്കില്‍ മാനം പോകും. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യയുടെ യുവ നിരയെ മുന്‍ താരങ്ങളും വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ഇതിനെക്കാളൊക്കെ പ്രധാനമാണ് ശ്രീലങ്കയ്ക്ക് ഈ ടെസ്റ്റ്. തങ്ങളുടെ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ കുമാര്‍ സങ്കക്കാരയുടെ അവസാന ടെസ്റ്റാണ് അവര്‍ക്കിത്. ജയത്തില്‍ കുറഞ്ഞതൊന്നും സങ്കയ്ക്ക് നല്‍കാന്‍ ലങ്കയ്ക്ക് കഴിയില്ല. ഒരു ടെസ്റ്റ് കൂടിയുണ്ടെങ്കിലും വിജയത്തോടെ പരമ്പര സ്വന്തമാക്കി സങ്കയ്ക്ക് ഉജ്വല യാത്രയയപ്പ് നല്‍കാനാകും മാത്യൂസിന്റെയും കൂട്ടരുടെയും ശ്രമം.
കൊളംബോ ടെസ്റ്റ് ആവേശകരമാകുന്നത് ഇങ്ങനെയൊക്കെയാണ്, കാണൂ...

സങ്കയുടെ വിടവാങ്ങല്‍ ടെസ്റ്റ്
ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഏറ്റവും വിശ്വസ്തനായ ടെസ്റ്റ് ബാറ്റ്‌സ്മാനാണ് വിടവാങ്ങുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ - ബാറ്റ്്‌സ്മാന്‍മാരില്‍ ഒരാള്‍ കൂടിയാണ് സങ്ക. ഗോള്‍ ടെസ്റ്റ് ജയിച്ചപ്പോള്‍ സങ്കയെ തോളിലേറ്റിയാണ് സഹതാരങ്ങള്‍ ആഘോഷിച്ചത്. കൊളംബോയില്‍ ജയിച്ചാല്‍ അതിലും മികച്ചതാകും ആവേശം.

കോലിക്ക് തിരിച്ചുവരണം
ഒന്നാമിന്നിംഗ്‌സില്‍ സെഞ്ചുറി നേടി പ്രശംസ പിടിച്ചുപറ്റിയ കോലി രണ്ടാമിന്നിംഗ്‌സില്‍ നിരാശപ്പെടുത്തി. ടീം ഒന്നടങ്കം ബാറ്റിംഗില്‍ പരാജയപ്പെട്ടതോടെ പ്രശംസയെല്ലാം വിമര്‍ശനങ്ങളായി. ക്യാപ്റ്റനെന്ന നിലയില്‍ പാടവം തെളിയിക്കാനുള്ള ബാധ്യത കൂടി കോലിക്ക് കൊളംബോയിലുണ്ട്.

ധവാന്റെ പരിക്ക് തിരിച്ചടി
മരണക്കളിക്ക് ഇറങ്ങുന്ന ഇന്ത്യയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയാകുക ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്കാണ്. കൈക്ക് പരിക്കേറ്റ ധവാന്‍ രണ്ടാം ടെസ്റ്റിന് ഉണ്ടാകില്ല. മുരളി വിജയ് തിരിച്ചെത്തിയില്ലെങ്കില്‍ ഇന്ത്യയുടെ കാര്യം വീണ്ടും കഷ്ടത്തിലാകും. ആദ്യ ടെസ്റ്റില്‍ ധവാന്‍ സെഞ്ചുറി നേടിയിരുന്നു.

സ്റ്റുവര്‍ട്ട് ബിന്നി ടീമിനൊപ്പം
ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയെ ടീം മാനേജ്‌മെന്റിന്റെ പ്രത്യേക അഭ്യര്‍ഥന പരിഗണിച്ച് ലങ്കയിലേക്ക് അയച്ചിട്ടുണ്ട്. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ബിന്നി രണ്ടാം ടെസ്റ്റ് കളിക്കും.

ഹര്‍ഭജന്‍ പുറത്തേക്ക്?
ആകെ രണ്ട് ഫാസ്റ്റ് ബൗളര്‍മാരെ ഉള്ളൂ. മീഡിയം പേസറായ ബിന്നിക്ക് വേണ്ടി അവരില്‍ ഒരാളെ ഒഴിവാക്കാന്‍ സാധ്യതയില്ല. ആദ്യ ടെസ്റ്റില്‍ തീര്‍ത്തും നിറം മങ്ങിയ ഹര്‍ഭജന്‍ സിംഗാകും ടീമിന് പുറത്താകുക.

പൂജാര വരുമോ
രോഹിത് ശര്‍മയ്ക്ക് പകരം ചേതേശ്വര്‍ പൂജാര വരണമെന്ന ആവശ്യവും ശക്തമാണ്. ധവാന് പരിക്കേറ്റതോടെ പൂജാര ഓപ്പണറായി ടീമില്‍ എത്താനും സാധ്യതയുണ്ട്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications