ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയില്‍ ചരിത്രമെഴുതിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സ്വന്തം നാട്ടില്‍ അറസ്റ്റില്‍
കൊളംബൊ: ശ്രീലങ്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെയെ പോലീസ് അറസ്റ്റ് ചെയ്തു. കൊളംബോയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതിനിടെ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മദ്യലഹരിയില്‍ താരം ഓടിച്ച വാഹനമിടിച്ച് ഒരു ത്രീവീലര്‍ ഡ്രൈവറെ ആശുപത്രിയിലാക്കുകയും ചെയ്തു. ഇയാള്‍ക്ക് ഗുതുതരമായ പരിക്കേറ്റിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

രാവിലെ 5 മണിക്കു ശേഷമായിരുന്നു സംഭവം. കരുണരത്‌നെ മദ്യപിച്ചിതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. അടുത്തയാഴ്ച താരം നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗുരുതമായ കുറ്റമായതുകൊണ്ടുതന്നെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരനെതിരെ അച്ചടക്ക നടപടിയെടുത്തേക്കും.
ദക്ഷിണാഫ്രിക്കയില്‍ അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പര 2-0 എന്ന നിലയില്‍ നേടിയതിനെ തുടര്‍ന്ന് കരുണരത്‌നെയ്ക്ക് സൂപ്പര്‍ഹീറോ പരിവേഷമായിരുന്നു. ശരാശരി ടീമുമായെത്തി ചരിത്രനേട്ടം കൊയ്ത ടീമിന്റെ നായകനെന്ന നിലയില്‍ വലിയ രീതിയിലുള്ള സ്വീകാര്യതയും ലഭിച്ചു. ഇതേതുടര്‍ന്ന് വരാനിരിക്കുന്ന ലോകകപ്പില്‍ കരുണരത്‌നെയെ ടീമിന്റെ ക്യാപ്റ്റനാക്കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സംഭവം ക്യാപ്റ്റന്‍ സ്ഥാനത്തെ ബാധിച്ചേക്കും. ശ്രീലങ്കയ്ക്കായി 60 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 36.05 ശരാശരിയില്‍ 4,074 റണ്‍സും നേടി. 17 ഏകദിനങ്ങളില്‍ കളിച്ച താരത്തിന് 190 റണ്‍സ് മാത്രമാണ് നേടാനായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications