മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശിനെ നാണംകെടുത്തി ശ്രീലങ്ക; ഏകദിന പരമ്പര തൂത്തുവാരി
കൊളംബോ: ശ്രീലങ്കയില്‍ ഏകദിന ക്രിക്കറ്റ് പരമ്പര കളിക്കാനെത്തിയ ബംഗ്ലാദേശിന് മൂന്നാമത്തെയും അവസാനത്തേതുമായ മത്സരത്തില്‍ നാണംകെട്ട തോല്‍വി. 122 റണ്‍സിനാണ് സന്ദര്‍ശകര്‍ തോല്‍വി വഴങ്ങിയത്. ഇതോടെ പരമ്പര ശ്രീലങ്ക 3-0 എന്ന നിലയില്‍ തൂത്തുവാരി. സമീപകാലത്ത് മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന ശ്രീലങ്ക മികച്ച കളിയാണ് പരമ്പരയിലുടനീളം കാഴ്ചവെച്ചത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് 36 ഓവറില്‍ 172 റണ്‍സിന് എല്ലാവരും പുറത്തായി. ശ്രീലങ്കയ്ക്കുവേണ്ടി ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ(46), കുശാല്‍ പെരേര(54), ആഞ്ചലോ മാത്യൂസ്(87), ദുശന്‍ ശനക(30) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്ന് വിക്കറ്റുവീതമെടുത്ത സൗമ്യ സര്‍ക്കാരും ഷൈഫുള്‍ ഇസ്ലാമുമാണ് ബംഗ്ലാദേശ് ബൗളിങ്ങിന് തുണായത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് തുടക്കം മുതല്‍ വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി. ബൗളിങ്ങില്‍ തിളങ്ങിയ സൗമ്യ സര്‍ക്കാര്‍ 69 റണ്‍സെടുത്ത് ബാറ്റിങ്ങിലും മികവുകാട്ടി. വാലറ്റത്ത് 39 റണ്‍സെടുത്ത തൈജുല്‍ ഇസ്ലാം ആണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. അനാമുള്‍ ഹഖ്(14), മുഷ്ഫിഖുര്‍ റഹീം(10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന മറ്റ് കളിക്കാര്‍. ശ്രീലങ്കയ്ക്കായി ദുശന്‍ ശനക മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുസന്‍ രദിത, ലാഹിരു കുമാര എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications