Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതിയ ശ്രീലങ്കന്‍ സ്പിന്നര്‍ രംഗണ ഹെറാത്ത് വിരമിക്കല്‍ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളായ രംഗണ ഹെറാത്ത് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ഗാലെ ടെസ്റ്റോടുകൂടി വിരമിക്കുകയാണെന്ന് താരം വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇടംകൈയ്യന്‍ സ്പിന്നര്‍ എന്ന ബഹുമതിയുമായാണ് ഹെറാത്ത് മടങ്ങുന്നത്. താരത്തിന്റെ വിരമിക്കല്‍ ശോചനീയാവസ്ഥയിലായ ശ്രീലങ്കന്‍ ക്രിക്കറ്റിന് കനത്ത തിരിച്ചടിയായിരിക്കും. നവംബര്‍ 6 മുതല്‍ 11 വരെയാണ് ഇംഗ്ലണ്ടിനതിരെ ഗാലെയില്‍ ശ്രീലങ്കയുടെ മത്സരം.

ഹിറ്റ്മാന്‍ ഇനി ചരിത്രത്താളുകളില്‍, സച്ചിനെയും വാര്‍ണറെയും കടത്തിവെട്ടി!! ഏകദിനത്തില്‍ ഇതാദ്യം
എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും വിരമിക്കേണ്ടതായ ഒരു ദിവസമുണ്ട്. ആ ദിവസം വന്നുകഴിഞ്ഞെന്ന് നാല്‍പതുകാരന്‍ പറഞ്ഞു. ശ്രീലങ്കയ്ക്കായി 92 ടെസ്റ്റുകളില്‍നിന്നുമായി 430 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 34 തവണ അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കി. കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ ശ്രീലങ്കന്‍ കളിക്കാരന്‍ എന്ന നിലയില്‍ 800 വിക്കറ്റുകള്‍ നേടിയിട്ടുള്ള മുത്തയ്യ മുരളീധരന്റെ തൊട്ടുപിന്നിലായാണ് ഹെറാത്തിന്റെ സ്ഥാനം.

ranganaherath

വിരമിക്കല്‍ വേദിയായ ഗാലെയില്‍ 1999ലാണ് ഹെറാത്ത് അരങ്ങേറുന്നത്. ഗാലെ സ്റ്റേഡിയത്തില്‍ 100 വിക്കറ്റ് നേട്ടത്തിലെത്താന്‍ ഇനി ഒരു വിക്കറ്റുകൂടി മതി ഹെറാത്തിന്. ഏകദിന ക്രിക്കറ്റില്‍നിന്നും 2016ല്‍ വിരമിച്ച താരം 71 മത്സരങ്ങളില്‍നിന്നായി 74 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 17 ടി20 മത്സരങ്ങളില്‍നിന്നും 18 വിക്കറ്റുകളും നേടി. ഹെറാത്ത് ക്രിക്കറ്റില്‍നിന്നും വിടവാങ്ങുമ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഒരധ്യായത്തിനുകൂടി വിരാമമാകുകയാണ്.

Story first published: Monday, October 22, 2018, 11:50 [IST]
Other articles published on Oct 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+