'ഇത് അച്ഛന്റെ മോന്‍ തന്നെ', മുരളീധരന്റെ ബൗളിങ് ആക്ഷനില്‍ വിസ്മയിപ്പിച്ച് മകന്‍, വീഡിയോ വൈറല്‍
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് മുത്തയ്യ മുരളീധരന്‍. സ്പിന്‍ ബൗളിങ്ങുകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലെ മുന്‍നിരക്കാരനായിരിക്കും.133 ടെസ്റ്റില്‍ നിന്ന് 800 വിക്കറ്റും 350 ഏകദിനത്തില്‍ നിന്നും 534 വിക്കറ്റും 12 ടി20യില്‍ നിന്ന് 13 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.
1992ല്‍ ക്രിക്കറ്റിലേക്കെത്തിയ അദ്ദേഹം 2011ലെ ഏകദിന ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. മുരളീധരന്‍ ഒഴിച്ചിട്ട സ്പിന്‍ സിംഹാസത്തിലിരിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. എന്നാലിതാ അച്ഛന്റെ പാതയിലൂടെ നടക്കാന്‍ മുരളീധരന്റെ മകനെത്തുകയാണ്. മുരളീധരന്റെ അതേ ബൗളിങ് ആക്ഷനില്‍ പന്തെറിയുന്ന മകന്‍ നരേന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

മുരളീധരന്റെ അതേ റണ്ണിങ്ങും ബൗളിങ് ആക്ഷനുംകൊണ്ടാണ് മകന്‍ നരെയ്ന്‍ വിസ്മയിപ്പിക്കുന്നത്. അച്ഛന്റെയും മകന്റെയും ബൗളിങ് വീഡിയോ മുരളീധരനും സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ജൂനിയര്‍ ക്രിക്കറ്റില്‍ കളിക്കുന്ന നരെയ്ന്‍ ഭാവിയില്‍ അച്ഛനെപ്പോലെ തന്നെ ഇതിഹാസ സ്പിന്നറായി വളര്‍ന്ന് വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.
കരിയറില്‍ മുരളീധരന്റെ അടയാളപ്പെടുത്തലായ ബൗളിങ് ആക്ഷന്‍ അദ്ദേഹത്തിന് ഒരു സമയത്ത് കടുത്ത സമ്മര്‍ദ്ദവും നല്‍കിയിരുന്നു. ഒന്നിലധികം തവണ മുരളീധരന്റെ ബൗളിങ് ആക്ഷനെതിരേ പരാതി ഉയര്‍ന്നിരുന്നു. ഐസിസിയുടെ നിയമപ്രകാരം അനുവദിനീയമായതില്‍ കൂടുതല്‍ അദ്ദേഹം കൈ മടക്കുന്നുണ്ടെന്നായിരുന്നു പരാതി. എന്നാല്‍ പരാതി ഉയര്‍ന്നപ്പോഴെല്ലാം ഐസിസിയുടെ പരിശോധനയില്‍ വിജയിച്ച് ശക്തമായി തിരിച്ചെത്താന്‍ മുരളീധരന് സാധിച്ചിരുന്നു. 1996ല്‍ ലോകകപ്പ് കിരീടം നേടിയ ശ്രീലങ്കന്‍ ടീമിന്റെ ഭാഗമായിരുന്നു മുരളീധരന്‍.

ടെസ്റ്റ് മത്സരങ്ങളില്‍ എതിരാളികളെ തകര്‍ത്ത് കയറുന്ന ബൗളിങ്ങായിരുന്നു മുരളീധരന്‍ കാഴ്ചവെച്ചിരുന്നത്. ടെസ്റ്റില്‍ 67 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 22 തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയെന്നത് തന്നെ മുരളീധരന്റെ മികവിനെ ഉയര്‍ത്തിക്കാട്ടുന്നു. ദൂസ്‌രയും ഗൂഗ്ലിയുമെല്ലാം അനായാസം വഴങ്ങുന്ന മുരളീധരന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിങ് പരിശീലകനായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞിടെ ശാരീരിക അസ്വസ്തകളെത്തുടര്‍ന്ന് മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ കുടുംബത്തോടൊപ്പമാണ് അദ്ദേഹമുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications