Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് വീണ്ടും തകര്‍ന്നു; എറിഞ്ഞൊതുക്കി ലങ്കന്‍ ബൗളര്‍മാര്‍

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയില്‍ ചരിത്രവിജയം നേടിയ ശ്രീലങ്ക രണ്ടാം ടെസ്റ്റിലും പിടിമുറുക്കുന്നു. പരമ്പര നഷ്ടമാകാതിരിക്കാന്‍ ജയിച്ചേ തീരൂ എന്ന മട്ടില്‍ കളിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 222 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ ടെസ്റ്റിന് സമാനമായാണ് ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തിലും ബാറ്റിങ് തകര്‍ച്ച നേരിട്ടത്.

Sri Lanka

ദക്ഷിണഫ്രിക്കയ്ക്കായി ഓപ്പണര്‍ എയ്ദന്‍ മാര്‍ക്രം 60 റണ്‍സെടുത്തു. ക്വിന്റണ്‍ ഡി കോക്ക്(86), ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസ്(25), കാഗിസോ റബാഡ(22) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്ത മറ്റു ബാറ്റ്‌സ്മാന്മാര്‍. മൂന്ന് വിക്കറ്റുവീതമെടുത്ത വിശ്വ ഫെര്‍ണാണ്ടോയും കസുന്‍ രജിതയും ശ്രീലങ്കന്‍ ബൗളര്‍മാരില്‍ തിളങ്ങി. ധനഞ്ജയ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കരുണരത്‌നെയ്ക്കായിരുന്നു ശേഷിക്കുന്ന വിക്കറ്റ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ആദ്യദനം കളി അവസാനിപ്പിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുത്തിട്ടുണ്ട്. ലാഹിരു തിരുമണ്ണി(25) കുസുന്‍ രജിത(0) എന്നിവരാണ് പുറത്താകാതെ നില്‍ക്കുന്നത്. ആദ്യ ടെസ്റ്റിലെ സൂപ്പര്‍ഹീറോ കുശാല്‍ മെല്‍ഡിസ് 16 റണ്‍സെടുത്ത് പുറത്തായി. രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചാല്‍പോലും ശ്രീലങ്കയ്ക്ക് ടെസ്റ്റ് പരമ്പര സ്വന്തമാക്കാം. എന്നാല്‍, ആദ്യദിനം തന്നെ മത്സരം ഇരുഭാഗത്തേക്കും മാറിമറിഞ്ഞതോടെ കളിയില്‍ ഫലമുണ്ടാകുമെന്ന് ഉറപ്പാണ്.

Story first published: Friday, February 22, 2019, 11:25 [IST]
Other articles published on Feb 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+