വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

10 ശ്രീലങ്കന്‍ താരങ്ങള്‍ പിന്മാറി, പര്യടനത്തില്‍ മാറ്റമില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

Ten Sri Lanka players opt out of tour of Pakistan due to security concerns

ഇസ്‌ലാമബാദ്: ശ്രീലങ്കയുടെ പാകിസ്താന്‍ പര്യടനത്തില്‍ മാറ്റമില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്. പാക് പര്യടനത്തില്‍ നിന്നും മുന്‍നിര ശ്രീലങ്കന്‍ താരങ്ങള്‍ പിന്‍മാറിയെങ്കിലും പാകിസ്താന്‍ - ശ്രീലങ്ക പരമ്പര മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 2009 മാര്‍ച്ചില്‍ ലാഹോറില്‍ വെച്ച് ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസിന് നേരെ ആയുധധാരികള്‍ ആക്രമണം നടത്തിയ സംഭവം മുന്‍നിര്‍ത്തിയാണ് താരങ്ങളുടെ പിന്മാറ്റം. അന്നു മുതല്‍ പാക് മണ്ണില്‍ ക്രിക്കറ്റ് കളിക്കാന്‍ രാജ്യാന്തര ടീമുകള്‍ വിമുഖത കാട്ടി വരികയാണ്.

ശ്രീലങ്കൻ ടീം

പാകിസ്താന്‍ പര്യടനത്തില്‍ പങ്കെടുക്കാന്‍ ഒരു താരങ്ങളെയും നിര്‍ബന്ധിക്കില്ലെന്ന് ശീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആദ്യംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. അല്ലാത്തവര്‍ക്ക് പിന്മാറാം. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ താരങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. നിലവില്‍ പത്തു ശ്രീലങ്കന്‍ താരങ്ങള്‍ പാക് പര്യടനത്തില്‍ നിന്നും പിന്മാറിക്കഴിഞ്ഞു.

രണ്ടു ടെസ്റ്റ് ജയിച്ചപ്പോഴേക്കും ഇന്ത്യ ഒന്നാമത്, ഓസ്‌ട്രേലിയ നാലാമത് - കാരണമിതാണ്രണ്ടു ടെസ്റ്റ് ജയിച്ചപ്പോഴേക്കും ഇന്ത്യ ഒന്നാമത്, ഓസ്‌ട്രേലിയ നാലാമത് - കാരണമിതാണ്

ട്വന്റി-20 നായകന്‍ ലസിത് മലിംഗ, മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ്, തിസാര പെരേര ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടി പാക് മണ്ണില്‍ ചെന്നു കളിക്കില്ല. ഇതേസമയം, മുന്‍നിര താരങ്ങളില്ലെങ്കിലും ശ്രീലങ്ക പാകിസ്താനില്‍ വെച്ച് ഏകദിന, ട്വന്റി-20 പരമ്പരകള്‍ കളിക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ശ്രീലങ്കൻ ടീം

സെപ്തംബര്‍ 25 -ന് കറാച്ചിയില്‍ ഇറങ്ങാനുള്ള സൗകര്യമാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ശ്രീലങ്കന്‍ ടീമിന് ഒരുക്കിയിരിക്കുന്നത്. മൂന്നു ഏകദിനങ്ങളും മൂന്നു ട്വന്റി-20 മത്സരങ്ങളും പരമ്പരയിലുണ്ട്. ട്വന്റി-20 മത്സരങ്ങള്‍ ലാഹോറില്‍ വെച്ച് നടക്കും. ഒക്ടോബര്‍ ഒന്‍പതിനാണ് ശ്രീലങ്കയുടെ പാക് പര്യടനം അവസാനിക്കുക.

പാക് പര്യടനത്തില്‍ നിന്നും പിന്മാറിയ ശ്രീലങ്കന്‍ താരങ്ങള്‍ —

നിരോഷന്‍ ദിക്ക്‌വാല, കുശാല്‍ ജനിത് പെരേര, ധനഞ്ജയ ഡി സില്‍വ, തിസാര പെരേര, അഖില ധനഞ്ജയ, ലസിത് മലിംഗ, അഞ്ചലോ മാത്യൂസ്, സുരംഗ ലാക്മല്‍, ദിനേശ് ചന്തിമല്‍, ദിമുത് കരുണരത്‌നെ. ന്യൂസിലാന്‍ഡ് പരമ്പരയ്ക്കിടെ സംഭവിച്ച പരുക്കിനെ തുടര്‍ന്നാണ് കുസാല്‍ മെന്‍ഡീസിന് പാക് പര്യടനം നഷ്ടമാവുന്നത്.

Story first published: Tuesday, September 10, 2019, 11:05 [IST]
Other articles published on Sep 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X