ഇന്ത്യ - പാകിസ്താന്‍ പരമ്പര നടക്കും, കളി ശ്രീലങ്കയില്‍?
ദുബായ്: ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്താന്‍ ക്രിക്കറ്റ് പരമ്പര തടസ്സം കൂടാതെ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം നടത്താന്‍ നിശ്ചയിച്ചിരുന്ന പരമ്പര പല പല കാരണങ്ങള്‍ കൊണ്ട് വഴിമുട്ടിയ നിലയിലായിരുന്നു. ഇന്ത്യയില്‍ കളിക്കണമെന്ന് ഇന്ത്യയും അല്ല യു എ ഇയില്‍ കളിക്കണമെന്ന് പാകിസ്താനും കടുംപിടുത്തം പിടിച്ചതാണ് പരമ്പര അനിശ്ചിതത്വത്തില്‍ ആകാനുള്ള ഒരു കാരണം.
എന്നാല്‍ ഐ സി സി ആസ്ഥാനമായ ദുബായില്‍ വെച്ച് ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹറും പി സി ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പരമ്പര സാധ്യതകള്‍ വീണ്ടും സജീവമായത്. ഇന്ത്യയും യു എ ഇയുമല്ല, ശ്രീലങ്കയാകും പരമ്പരയ്ക്ക് വേദിയാകുക എന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഗൈല്‍സ് ക്ലാര്‍ക്കും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് ചര്‍ച്ചയില്‍ സന്തുഷ്ടനാണ് എന്നാണ് അറിയുന്നത്. ഇന്ത്യ - പാകിസ്താന്‍ പരമ്പരയ്ക്ക് ആതിഥേയരാകാന്‍ തങ്ങള്‍ക്ക് സന്തോഷമേ ഉള്ളൂ എന്ന് ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡണ്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ക്രിക്കറ്റ് പരമ്പര കളിക്കാനായി പാകിസ്താന്‍ ടീം ഇന്ത്യയില്‍ വരുന്ന പ്രശ്‌നമില്ലെന്ന് പി സി ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2009 ല്‍ പാകിസ്താന്‍ പര്യടനത്തിനിടെ ശ്രീലങ്കന്‍ കളിക്കാര്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായതിന് ശേഷം പാകിസ്താനില്‍ ഒരു രാജ്യവും ക്രിക്കറ്റ് കളിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ യു എ ഇയില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നായിരുന്നു പാകിസ്താന്റെ ആവശ്യം. ഇത് ഇന്ത്യയ്ക്ക് സമ്മതമായിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications