Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഴ കളിച്ച് ശ്രീലങ്ക - പാകിസ്താന്‍ ഒന്നാം ടെസ്റ്റ് സമനിലയില്‍

റാവല്‍പിണ്ടി: പാകിസ്താന്‍ - ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍. മഴയും വെളിച്ചക്കുറവും മൂന്ന് ദിവസം കളിമുടക്കിയ മത്സരത്തിന്റെ ആദ്യ ദിനവും അവസാന ദിനവും മാത്രമാണ് കളി നടന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. മറുപടിക്കിറങ്ങിയ പാകിസ്താന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയില്‍ നില്‍ക്കെ സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

ആബിദ് അലിയാണ് കളിയിലെ താരം. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മോശം തുടക്കത്തിന് ശേഷമായിരുന്നു പാകിസ്താന്റെ തിരിച്ചുവരവ്. അക്കൗണ്ട് തുറക്കും മുമ്പെ ഷാന്‍ മസൂദിനെ പാകിസ്താന് നഷ്ടമായി. ക്യാപ്റ്റന്‍ അസ്ഹര്‍ അലിയും (36) നേരിയെ ചെറുത്ത് നില്‍പ്പിന് ശേഷം മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന ആബിദ് അലിയും (109) ബാബര്‍ അസാമും (102) സെഞ്ച്വറി നേടി പാകിസ്താന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടു.

sri-pak

201 പന്തില്‍ 11 ബൗണ്ടറികള്‍ ആബിദ് നേടിയപ്പോള്‍ 128 പന്തില്‍ 14 ബൗണ്ടറി ബാബറും സ്വന്തമാക്കി. ശ്രീലങ്കയ്ക്കുവേണ്ടി ലഹിരു കുമാര,കസുന്‍ രജിത എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കുവേണ്ടി ധനഞ്ജയ് ഡി സില്‍വ (102) അപരാജിത സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ ദിമുത് കരുണരത്‌ന (59) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ഓഷാഡ ഫെര്‍ണാണ്ടോ (40), ഏഞ്ചലോ മാത്യൂസ് (31), നിരോഷന്‍ ഡിക്വെല്ല (33) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്താനുവേണ്ടി ഷഹിന്‍ ഷാ അഫ്രീദി, നസീം ഷാ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.

Story first published: Sunday, December 15, 2019, 17:32 [IST]
Other articles published on Dec 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+