Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കന്‍ ഓപ്പണര്‍ കുശാല്‍ സില്‍വ തലയില്‍ പന്ത് കൊണ്ട് ആശുപത്രിയില്‍!

കൊളംബോ: ശ്രീലങ്കയുടെ ടെസ്റ്റ് ഓപ്പണര്‍ കുശാല്‍ സില്‍വ തലയില്‍ പന്ത് കൊണ്ട് ആശുപത്രിയില്‍. പല്ലെക്കലെയില്‍ ഒരു ആഭ്യന്തര മത്സരത്തിനിടെയാണ് കുശാല്‍ സില്‍വയ്ക്ക് പരിക്കേറ്റത്. ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് കുശാല്‍ സില്‍വയുടെ തലയില്‍ പന്തുകൊണ്ടത്. ഷോര്‍ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കുശാല്‍ സില്‍വയുടെ തലയില്‍ പന്തുകൊള്ളുകയായിരുന്നു എന്ന് ശ്രീലങ്കന്‍ ടീം മാനേജര്‍ ചരിത് സേനാനായകയെ ഉദ്ധരിച്ച് ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീലങ്കന്‍ ദേശീയ താരമായ ദിനേശ് ചാന്ദിമല്‍ സ്വീപ്പ് ഷോട്ട് കളിച്ച പന്താണ് കുശാല്‍ സില്‍വയുടെ തലയില്‍ കൊണ്ടത്. ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും തലയുടെ പിന്‍ഭാഗത്തായി പന്ത് കൊള്ളുകായിയിരുന്നു. ഹെല്‍മറ്റും പാഡും ധരിച്ചാണ് സില്‍വ ഫീല്‍ഡ് ചെയ്തിരുന്നത്. പന്ത് കൊണ്ട ഉടനേ സില്‍വയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പേടിക്കത്തക്കതായി ഒന്നുമില്ല എന്നാണ് സ്‌കാനിങ് ഫലം.

kaushalsilva

29 കാരനായ സില്‍വ ശ്രീലങ്കയ്ക്ക് വേണ്ടി 24 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 31 റണ്‍സ് ശരാശരിയില്‍ 1404 റണ്‍സടിച്ചു. 2 സെഞ്ചുറിയും 9 അര്‍ധസെഞ്ചുറിയും സില്‍വയുടെ പേരിലുണ്ട്. 139 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സൗത്ത് ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കവേ സീന്‍ അബോട്ടിന്റെ പന്ത് തലയില്‍ കൊണ്ട് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ മരിച്ചിരുന്നു. 2014 നവംബറിലായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഈ സംഭവം. ഇതേത്തുടര്‍ന്ന് തലയില്‍ പന്തുകൊള്ളുന്ന വാര്‍ത്തകള്‍ ഒരു നടുക്കത്തോടെ മാത്രമേ ക്രിക്കറ്റ് ലോകത്തിന് കേള്‍ക്കാനാകൂ.

Story first published: Monday, April 25, 2016, 15:31 [IST]
Other articles published on Apr 25, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+