For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി ശ്രീലങ്ക; ദക്ഷിണാഫ്രിക്കയെ രണ്ടാം ടെസ്റ്റിലും തരിപ്പണമാക്കി

ജോഹന്നസ്ബര്‍ഗ്: ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്ത് ശ്രീലങ്ക. ദക്ഷിണാഫ്രിക്കയില്‍ നടന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പര ലങ്ക തൂത്തുവാരിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ ടീമായി മാറി. ഇന്നേവരെ ഒരു ഏഷ്യന്‍ ടീമിനും ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെ ആദ്യ ടെസ്റ്റില്‍ തോല്‍വിയുടെ വക്കില്‍നിന്നും ശ്രീലങ്ക ജയച്ചുകയറിയത് അപൂര്‍വ കാഴ്ചയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ 197 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ദ്വീപ് രാഷ്ട്രം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയിലായിരുന്ന സന്ദര്‍ശകര്‍ മൂന്നാംദിനം വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. 75 റണ്‍സെടുത്ത ഒഷാദ ഫെര്‍ണാണ്ടോയും 84 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസുമാണ് ശ്രീലങ്കയെ വിജയതീരത്തെത്തിച്ചത്.


ഇരു ടീമുകളുടെയും സ്‌കോര്‍

ഇരു ടീമുകളുടെയും സ്‌കോര്‍

നേരത്തെ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 222 റണ്‍സ് ആണ് നേടിയത്. തുടര്‍ന്ന് ശ്രീലങ്കയെ 154 റണ്‍സിന് പുറത്താക്കുകയും ചെയ്തു. എന്നാല്‍, 128 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ നേടാനായത്. നാല് വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മല്‍ ആണ് രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസ് നേടിയ 50 റണ്‍സ് ആണ് അവരുടെ ടോപ് സ്‌കോര്‍.

മൂന്നാം ദിനത്തിലെ കൂട്ടുകെട്ട്

മൂന്നാം ദിനത്തിലെ കൂട്ടുകെട്ട്

ജയിക്കാനായി കളിച്ച ശ്രീലങ്ക രണ്ടാം ഇന്നിങ്‌സിലെ മൂന്നാം വിക്കറ്റില്‍ 163 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ദക്ഷിണാഫ്രിക്ക ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും കൂട്ടുകെട്ട് തകര്‍ക്കാനായില്ല. ഇതോടെ സ്വന്തം നാട്ടില്‍ കഴിഞ്ഞ ഏഴ് ടെസ്റ്റ് പരമ്പരയും തോല്‍ക്കാത്ത ദക്ഷിണാഫ്രിക്കയ്ക്ക് അടിതെറ്റുകയും ചെയ്തു.

ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമൊപ്പം

ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമൊപ്പം

1991ന് ശേഷം ദക്ഷിണാഫ്രിക്കയില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും മാത്രമാണ് ടെസ്റ്റ് പരമ്പര ജയിച്ചിട്ടുള്ളത്. 5 തവണ ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസ് ജയിച്ചപ്പോള്‍ 2 തവണ ഇംഗ്ലണ്ടും സ്വന്തമാക്കി. ഇവര്‍ക്കൊപ്പം ശ്രീലങ്കയും പട്ടികയില്‍ ഇടംപിടിച്ചു. കഴിഞ്ഞ ഒക്ടോബറിന് ശേഷം ഒരു ഫോര്‍മാറ്റിലും ഒരു മത്സരംപോലും ജയിക്കാത്ത ശ്രീലങ്കയാണ് ഇത്തരമൊരു നേട്ടത്തിലെത്തിനില്‍ക്കുന്നത്.

തോല്‍വിയുടെ കാരണവുമായി ക്യാപ്റ്റന്‍

തോല്‍വിയുടെ കാരണവുമായി ക്യാപ്റ്റന്‍

തോല്‍വിക്ക് ന്യായീകരണമില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസ് പറഞ്ഞു. പരമ്പരയിലുടനീളം തങ്ങളുടെ ബാറ്റിങ് ശരാശരിയിലും താഴ്ന്നതായിരുന്നു. രണ്ടു ടീമുകളും ബാറ്റിങ്ങില്‍ മികവു കാട്ടിയില്ല. ശരിയായ സമയത്ത് അവര്‍ വിജയം സ്വന്തമാക്കി. സ്വന്തം നാട്ടില്‍ ശക്തരായിരുന്നു തങ്ങള്‍. എന്നാല്‍, കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഒരു ടീമായി കളിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

Story first published: Saturday, February 23, 2019, 19:17 [IST]
Other articles published on Feb 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+