വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിലയുറപ്പിച്ച് മാത്യൂസ്, സിംബാബ്‌വെയ്‌ക്കെതിരേ ശ്രീലങ്ക തിരിച്ചടിക്കുന്നു

ഹരാരെ: സിംബാബ് വെയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചടിച്ച് ശ്രീലങ്ക. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം മൂന്നാം ദിനം പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെന്ന മികച്ച നിലയിലാണ് ശ്രീലങ്ക. ആറ് വിക്കറ്റ് ശേഷിക്കെ 63 റണ്‍സിന് മാത്രം പിന്നിലാണ് ശ്രീലങ്ക. ഏഞ്ചലോ മാത്യൂസിനൊപ്പം (92) ധനഞ്ജയ് ഡി സില്‍വയാണ് (42) ക്രീസില്‍.

സിംബാബ്‌വെയുടെ 358 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് സ്‌കോര്‍ബോര്‍ഡില്‍ 32 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓഷാഡോ ഫെര്‍ണാണ്ടോയെ (21) നഷ്ടമായെങ്കിലും പിന്നീടങ്ങോട്ട് വന്നവര്‍ നിലയുറപ്പിച്ചതോടെ മികച്ച സ്‌കോറിലേക്കെത്തി. ക്യാപ്റ്റന്‍ ദിമുത് കരുണരത്‌ന 37 റണ്‍സെടുത്ത് പുറത്തായി. കുശാല്‍ മെന്‍ഡിസ് 80 റണ്‍സുമായി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. ദിനേഷ് ചണ്ഡിമാലിന് (12) തിളങ്ങാനായില്ല. സിംബാബ്‌വെയ്ക്ക് വേണ്ടി വിക്ടര്‍ നയൂച്ചി രണ്ടും ഡൊണാള്‍ഡ് ട്രിപ്പാനോ, സീന്‍ വില്യംസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ന്യൂസീലന്‍ഡ് പരമ്പര ഇന്ത്യക്ക് എളുപ്പമാകില്ല, ഓപ്പണര്‍മാര്‍ കരുതിക്കോളൂ; സച്ചിന്‍ന്യൂസീലന്‍ഡ് പരമ്പര ഇന്ത്യക്ക് എളുപ്പമാകില്ല, ഓപ്പണര്‍മാര്‍ കരുതിക്കോളൂ; സച്ചിന്‍

zimvssltest

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ക്രയ്ഗ് എര്‍വിന്‍, കെവിന്‍ കസൂസ (63), പ്രിന്‍സ് മസ്‌വ്യൂര്‍(55) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സിക്കന്തര്‍ റാസ (41), ട്രിപ്പിയാനോ (44*) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി എംബുല്‍ഡെനിയ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുരങ്ക ലക്മാല്‍ മൂന്നും ലഹിരു കുമാര രണ്ട് വിക്കറ്റും വീഴ്ത്തി.

Story first published: Wednesday, January 22, 2020, 9:16 [IST]
Other articles published on Jan 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X