വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മെന്‍ഡിസിന്റെ മാന്ത്രിക ഇന്നിംഗ്‌സ്... ഓസ്‌ട്രേലിയ - ലങ്ക ഒന്നാം ടെസ്റ്റിന് നെരുപ്പ് ക്ലൈമാക്സ്..

By Muralidharan

പല്ലക്കലെ: കുശാല്‍ മെന്‍ഡിസിന്റെ അവിശ്വസനീയ ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ശ്രീലങ്ക പൊരുതുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 86 റണ്‍സിന്റെ ലീഡ് വഴങ്ങേണ്ടി വന്ന ആതിഥേയര്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റിന് 282 എന്ന നിലയിലാണ്. നാല് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കേ ലങ്കയ്ക്ക് ഇപ്പോള്‍ 196 റണ്‍സിന്റെ ലീഡായി.

Read Also: നഗ്നബാറും നഗ്നചിത്രവും വൈറല്‍.. എല്ലാം പ്രീതി സിന്റയുടെ മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ട്?

ടെസ്റ്റ് ക്രിക്കറ്റിന്റെ സകല സൗന്ദര്യവും കാണാന്‍ പറ്റിയ മത്സരത്തില്‍ കുശാല്‍ മെന്‍ഡിസ് പുറത്താകാതെ നേടിയ 169 റണ്‍സുകളാണ് ശ്രീലങ്കയെ മത്സരത്തില്‍ പിടിച്ചുനിര്‍ത്തുന്നത്. 3ന് 45 എന്ന നിലയിലും നാലിന് 86 എന്ന നിലയിലും പതറിയ ശ്രീലങ്കയെ മെന്‍ഡിസ് ഒറ്റയ്ക്ക് കരകയറ്റുകയായിരുന്നു. 243 പന്തില്‍ 20 ഫോറും 1 സിക്‌സും പറത്തിയാണ് 21 കാരനായ മെന്‍ഡിസ് 169 റണ്‍സെടുത്തത്.

mendis-

45 റണ്‍സുമായി ദിനേശ് ചന്ദിമലും 36 റണ്‍സുമായി ഡിസില്‍വയും മെന്‍ഡിസിന് പിന്തുണ നല്‍കി. മൂന്നാം ദിവസം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ 196 റണ്‍സിന്റെ ലീഡുമായി ലങ്കയാണ് മുന്നില്‍. നാലും അഞ്ചും ദിവസങ്ങളില്‍ സ്പിന്നിനെ അകമഴിഞ്ഞ് തുണയ്ക്കുന്ന പിച്ചില്‍ 200 ല്‍പ്പരം റണ്‍സ് പിന്തുടരുക ഓസ്‌ട്രേലിയയ്ക്ക് എളുപ്പമാകില്ല.

<strong>ഒന്നാം ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ നഗ്നനായി ഓടിയ ക്രിക്കറ്റ് ആരാധകന് പണികിട്ടി!</strong>ഒന്നാം ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ നഗ്നനായി ഓടിയ ക്രിക്കറ്റ് ആരാധകന് പണികിട്ടി!

സ്വതവേ സ്പിന്നിന് മുന്നില്‍ അത്ര വലിയ റെക്കോര്‍ഡല്ല ഓസ്‌ട്രേലിയയ്ക്ക് ഉള്ളത്. ഒന്നാം ഇന്നിംഗ്‌സില്‍ ഇത് വ്യക്തമായതുമാണ്. ബൗളിംഗ് ഓപ്പണ്‍ ചെയ്ത സ്പിന്നര്‍ ഹെറാത് 4 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇടങ്കയ്യന്‍ സ്പിന്നര്‍ ലക്ഷണും 4 വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ 117 റണ്‍സിന് ഓള്‍ ഔട്ടായ ശ്രീലങ്ക ഓസ്‌ട്രേലിയയെ 203 ല്‍ ഓളൗട്ടാക്കിയതോടെയാണ് ടെസ്റ്റ് ഇത്രയും ആവേശകരമായത്.

Story first published: Friday, July 29, 2016, 10:28 [IST]
Other articles published on Jul 29, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X