For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വില്യംസിന്റെ കരുത്തില്‍ സിംബാബ്‌വെയ്ക്ക് മികച്ച സ്‌കോര്‍, ശ്രീലങ്ക തിരിച്ചടിക്കുന്നു

ഹരാരെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ സിംബാബ് വെയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഒന്നാം ഇന്നിങ്‌സില്‍ 406 റണ്‍സാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ ശ്രീലങ്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ സിംബാബ്‌വെയെക്കാള്‍ 284 റണ്‍സിന് പിന്നിലാണ് സന്ദര്‍ശകരായ ശ്രീലങ്ക.

കുശാല്‍ മെന്‍ഡിസും (19) ഏഞ്ചലോ മാത്യൂസുമാണ് (4) ക്രീസില്‍. ക്യാപ്റ്റന്‍ ദിമുത് കരുണരത്‌ന (44), ഓഷാഡോ ഫെര്‍ണാണ്ടോ (44) എന്നിവരുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. സിക്കന്തര്‍ റാസ, ഡൊണാള്‍ഡ് ട്രിപ്പിയാനോ എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയ്ക്ക് കരുത്തായത് ക്യാപ്റ്റന്‍ സീന്‍ വില്യംസിന്റെ സെഞ്ച്വറിയാണ് (107).

srilanka-zimbabwe-

137 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് വില്യംസിന്റെ സെഞ്ച്വറി. സിക്കന്തര്‍ റാസ (72), ബ്രണ്ടന്‍ ടെയ്‌ലര്‍ (62) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. കെവിന്‍ കസൂസ (38), മുട്ടോംബോഡ്‌സി (33), ചക്കാബ്്വ(31) എന്നിവരും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. ശ്രീലങ്കയ്ക്കുവേണ്ടി എംബുല്‍ഡാനിയ നാല് വിക്കറ്റും ധനഞ്ജയ് ഡി സില്‍വ മൂന്ന് വിക്കറ്റും സുരങ്ക ലക്മാല്‍ രണ്ടു വിക്കറ്റും ലഹിരു കുമാര ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരത്തില്‍ ശ്രീലങ്ക വിജയിച്ചിരുന്നു.

Story first published: Wednesday, January 29, 2020, 8:38 [IST]
Other articles published on Jan 29, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+