Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയോട് തോറ്റതോടെ ശ്രീലങ്ക ലോകകപ്പില്‍ നിന്നും പുറത്തേക്ക്; ഇനി സാധ്യത ഇങ്ങനെ

കൊളംബൊ: ഇന്ത്യയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ശ്രീലങ്ക 2019ലെ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേരിട്ട് പ്രവേശനം ഉറപ്പിക്കാനുള്ള അവസരം നഷ്ടമാക്കി. 1996ലെ ലോകചാമ്പ്യന്മാര്‍ക്കാണ് ഇത്തരമൊരു അവസ്ഥയെന്നത് ദ്വീപ് രാഷ്ട്രത്തെ ആരാധകരെ അലോസരപ്പെടുത്തുന്നു. ലോകകപ്പിനെത്തണമെങ്കില്‍ ഇനി ശ്രീലങ്കയ്ക്ക് ചെറു ടീമുകളുമായി ക്വാളിഫൈ മത്സരങ്ങള്‍ കളിക്കുകയോ അത്ഭുതങ്ങള്‍ക്ക് കാത്തിരിക്കുകയോ വേണം.

ഇന്ത്യയ്‌ക്കെതിരായ അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് കളികളെങ്കില്‍ ജയിച്ചാല്‍ മാത്രമേ ശ്രീലങ്കയ്ക്ക് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാന്‍ അവസമുണ്ടായിരുന്നുള്ളൂ. എന്നാല്‍, ആദ്യ നാല് മത്സരങ്ങളും തോറ്റതോടെ ശ്രീലങ്ക യോഗ്യതയില്‍ നിന്നും പുറത്തായി. 2019ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായാണ് ലോകകപ്പ് മത്സരങ്ങള്‍.

pti8-20-2017-000160b-02-1504325298.jpg -Properties

ശ്രീലങ്ക ഇന്ത്യയോട് തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെ അവസരം തെളിഞ്ഞത് വെസ്റ്റിന്‍ഡീസിനാണ്. ശ്രീലങ്കയെ പോയന്റ് അടിസ്ഥാനത്തില്‍ പിന്തള്ളി വിന്‍ഡീസ് നേരിട്ട് യോഗ്യത നേടിയേക്കും. അതേസമയം, ഇംഗ്ലണ്ടിനെതിരെയും അയര്‍ലന്‍ഡിനെതിരെയുമുള്ള മത്സരങ്ങളില്‍ വിന്‍ഡീസ് പൂര്‍ണ പരാജയമാണെങ്കില്‍ ശ്രീലങ്ക യോഗ്യതയ്ക്കടുത്തെത്താനും സാധ്യതയുണ്ട്. പോയന്റ് അടിസ്ഥാനത്തിലുള്ള ഐസിസി റാങ്ക് ആണ് നേരിട്ട് യോഗ്യത നേടാനുള്ള മാനദണ്ഡം.

Story first published: Saturday, September 2, 2017, 9:39 [IST]
Other articles published on Sep 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+