Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മരുന്നടി; ശ്രീലങ്കന്‍ താരം കുശാല്‍ പെരേരയ്ക്ക് നാലുവര്‍ഷത്തെ വിലക്ക് ലഭിച്ചേക്കും

കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചുവടുറപ്പിക്കുന്നതിനിടെ ശ്രീലങ്കന്‍ ക്രിക്കറ്റര്‍ കുശാല്‍ പേരര ക്രിക്കറ്റ് രംഗത്തുനിന്നും പുറത്തേക്ക്. മരുന്നടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ കഴിയുന്ന താരത്തിന് നാലുവര്‍ഷത്തെ വിലക്കു ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എ സാമ്പിള്‍ പോസിറ്റീവായ കുശാലിന്റെ ബി സാമ്പിളും പോസിറ്റീവ് ആയതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വിലക്കിനൊരുങ്ങുന്നത്.

കുശാല്‍ പേരേരയെ വിലക്കിയേക്കുമെന്ന് ഐസിസി സൂചിപ്പിച്ചതായി ശ്രീലങ്കന്‍ സ്‌പോര്‍ട്‌സ് മന്ത്രി ദയാസിരി ജയശേഖരയും സ്ഥിരീകരിച്ചു. വിലക്കുകയാണെങ്കില്‍ അപ്പീല്‍ നല്‍കാനാണ് ശ്രീലങ്കയുടെ തീരുമാനം. കുശേല്‍ പേരരയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് നേരത്തെ ദയാസിരി അറിയിച്ചിരുന്നു.

kusal-perera

പേരേരയുടെ മൂത്രം ഖത്തറിലെ ലാബില്‍ വെച്ചാണ് ഐസിസി പരിശോധനയ്ക്ക് വിധേയമാക്കിയത്. രണ്ടു സാമ്പിളുകളിലും നിരോധിച്ച മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. എ സാമ്പിള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ന്യൂസിലന്റില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് പരമ്പരയില്‍ നിന്നും കുശാല്‍ പെരേരയെ വിലക്കിയിരുന്നു.

ഇതോടെ അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് ക്രിക്കറ്റില്‍ കുശാല്‍ പെരേര കളിക്കില്ലെന്ന് ഉറപ്പായി. കുമാര്‍ സങ്കക്കാര വിരമിച്ചശേഷം പെരേരയില്‍ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ശ്രീലങ്ക. ഇതിനിടയിലാണ് വിലക്ക് വിനയായി തീരുന്നത്. 2011 ലോകകപ്പിന്റെ വേളയില്‍ ശ്രീലങ്കന്‍താരം ഉപുല്‍ തരംഗയ്ക്കും മരുന്നടിയുടെ പേരില്‍ വിലക്ക് ലഭിച്ചിരുന്നു.

Story first published: Saturday, December 26, 2015, 9:05 [IST]
Other articles published on Dec 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+