വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ കണ്ട് എല്‍പിഎല്‍ തുടങ്ങി ലങ്ക, പക്ഷെ സീസണിന് മുന്‍പേ പ്രശ്‌നങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പകിട്ടു കണ്ടുകൊണ്ടാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതിയ ട്വന്റി-20 ടൂര്‍ണമെന്റിന് രൂപം നല്‍കിയത്. പേര് ലങ്കന്‍ പ്രീമിയര്‍ ലീഗ്. മുന്‍നിര വിദേശ താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സംഭവം വന്‍വിജയമാക്കാന്‍ ഇവര്‍ കച്ചമുറുക്കിക്കഴിഞ്ഞു. നവംബര്‍ 21 -ന് ടൂര്‍ണമെന്റ് ആരംഭിക്കും. ഡിസംബര്‍ 13 -ന് ഫൈനല്‍. രണ്ടു വേദികളിലായാണ് ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ മുഴുവന്‍ നടക്കുക. അഞ്ചു ഫ്രാഞ്ചൈസികളാണ് അരങ്ങേറ്റ സീസണില്‍ ലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാകുന്നതും.

എൽപിഎൽ

15 ദിവസംകൊണ്ട് ഫൈനലടക്കം 23 മത്സരങ്ങള്‍ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ നടക്കും. എന്നാല്‍ സീസണ്‍ തുടങ്ങും മുന്‍പ് വലിയ തിരിച്ചടികള്‍ നേരിടുകയാണ് ടൂര്‍ണമെന്റ്. സംഭവമെന്തന്നല്ലേ, ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും വിദേശ താരങ്ങള്‍ ഓരോരുത്തരായി കൊഴിഞ്ഞുപോവുകയാണ്. ഫാഫ് ഡുപ്ലെസി, ആന്ദ്രെ റസ്സല്‍, ഡേവിഡ് മില്ലര്‍ എന്നിവടക്കം അഞ്ചു പേരാണ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍വാങ്ങിയിരിക്കുന്നത്. ഇതോടെ പകരം ടീമില്‍ ആളെ കണ്ടുപിടിക്കേണ്ട നെട്ടോട്ടത്തിലാണ് ഫ്രാഞ്ചൈസികള്‍.

കാരണം

ഇംഗ്ലണ്ടിനെതിരായ ദക്ഷിണാഫ്രിക്കയുടെ പരിമിത ഓവര്‍ പരമ്പര കാരണമാണ് മില്ലറും ഡുപ്ലെസിയും ഡേവിഡ് മലാനും ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാത്തത്. ടൂര്‍ണമെന്റിലെ താരത്തിളക്കമാകുമെന്ന് കരുതിയ ആന്ദ്രെ റസ്സലിന് കാല്‍മുട്ടിനേറ്റ് പരിക്ക് പിന്‍വാങ്ങാതെ തരമില്ല. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മന്‍വീന്ദര്‍ ബിസ്‌ലയാണ് എല്‍പിഎല്ലില്‍ നിന്നും പേര് പിന്‍വലിച്ച അഞ്ചാമത്തെ താരം. ഐപിഎല്ലില്‍ 35 മത്സരങ്ങള്‍ ബിസ്‌ല കളിച്ചിട്ടുണ്ട്.

ക്ഷീണമാവുന്നു

എന്തായാലും പിന്‍മാറിയ താരങ്ങള്‍ക്ക് പകരം ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫ്രാഞ്ചൈസികളെന്ന് എല്‍പിഎല്‍ ഡയറക്ടര്‍ രവീണ്‍ വിക്രമരത്‌നെ ഒരു രാജ്യാന്തര മാധ്യമത്തെ അറിയിച്ചു. റസ്സല്‍, മില്ലര്‍, ഡുപ്ലെസി, മലാന്‍ എന്നിവര്‍ മാര്‍ക്വീ താരങ്ങളായാണ് ടൂര്‍ണമെന്റിലേക്ക് കടന്നുവന്നത്. അതുകൊണ്ട് ഇവരുടെ അവസാന നിമിഷത്തിലെ പിന്മാറ്റം ലങ്കന്‍ പ്രീമിയര്‍ ലീഗിനുതന്നെ ക്ഷീണമാവുകയാണ്.

കൊളംബോ കിങ്‌സ്

ഫ്രാഞ്ചൈസികളില്‍ കൊളംബോ കിങ്‌സിനാണ് കൂടുതല്‍ പ്രതിസന്ധി. കാരണം റസ്സലിനെയും ഡുപ്ലെസിയെയും ബിസ്‌ലയെയും വിളിച്ചെടുത്തത് കൊളംബോ കിങ്‌സായിരുന്നു. മലാനെ ജാഫ്‌ന സ്റ്റാലിയണ്‍സും. ഈ അവസരത്തില്‍ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന അഞ്ചു ഫ്രാഞ്ചൈസികളെയും ചുവടെ കാണാം.

കൊളംബോ കിങ്‌സ്:

ആഞ്ചലോ മാത്യൂസ്, മന്‍പ്രീത് സിങ് ഗോണി, ഇസുരു ഉഡാന, ദിനേശ് ചാന്തിമല്‍, അമില അപോണ്‍സോ, അഷന്‍ പ്രിയഞ്ജയ, രവീന്ദര്‍പാല്‍ സിങ്, ദുസ്മന്ത ചമീര, ജെഫേഴ്‌സി വാണ്ടര്‍സെ, തിക്ഷില ഡിസില്‍വ, ഫിറ്റ് കൗശല്‍, ലഹിരു ഉഡാര, ഹിമേഷ് രാമനാക്യ, കലാന പെരേര, തരിന്ദു രഥനായക, നവോദ് പ്രാണവിതാന.

ദാംബുള്ള ഹോക്ക്സ്

ദാംബുള്ള ഹോക്ക്‌സ്:

ദശുന്‍ ശനക, കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്, സമിത് പട്ടേല്‍, നിരോഷന്‍ ദിക്‌വേല, ലഹിരു കുമാര, ഒഷാഡ ഫെര്‍ണാന്‍ഡോ, കസുന്‍ രജിത, പോള്‍ സ്റ്റിര്‍ലിങ്, ലഹിരു മധുശങ്ക, ഉപുല്‍ തരംഗ, ആഞ്ചലോ പെരേര, രമേഷ് മെന്‍ഡിസ്, പുലീന തരംഗ, ആഷന്‍ ബണ്ഡാര, ദില്‍ഷന്‍ മധുഷനക, സച്ചിന്ദു കൊളംബേജ്.

ഗാലി ഗ്ലാഡിയേറ്റേഴ്‌സ്:

ലസിത് മലിംഗ, ഷാഹിദ് അഫ്രീദി, കോളിന്‍ ഇന്‍ഗ്രാം, ഹസ്‌റത്തുള്ള സാസെയ്, മുഹമ്മദ് ആമിര്‍, ധനുഷ്‌ക ഗുണതിലക, ഭാനുക രജപക്‌സെ, അകില ധനഞ്ജയ, മിലിന്ദ സിരിവര്‍ധന, സര്‍ഫറാസ് അഹമ്മദ്, അസം ഖാന്‍, ലക്ഷണ്‍ സണ്ടകന്‍, ഷെഹാന്‍ ജയസൂര്യ, അസിത ഫെര്‍ണാന്‍ഡോ, നുവാന്‍ തുഷാര, മൊഹോമദ് സിറാജ്, ധഞ്ജയ ലക്ഷണ്‍, ചനക റുവാന്‍സിരി.

ജാഫ്‌ന സ്റ്റാലിയണ്‍സ്

ജാഫ്‌ന സ്റ്റാലിയണ്‍സ്:

തിസാര പെരേര, വാനിഡു ഹസരംഗ, ശുഐബ് മാലിക്, ഉസ്മാന്‍ ഷിന്‍വാരി, അവിഷ്‌ക ഫെര്‍ണാഡോ, ധനഞ്ജയ ഡി സില്‍വ, സുരംഗ ലാക്മല്‍, ബിനുര ഫെര്‍ണാന്‍ഡോ, ആസിഫ് അലി, മിനോദ് ഭാനുക, ചതുരംഗ ഡി സില്‍വ, മഹേഷ് തീക്ഷണ, ചരിത് അസലംഗ, നവിന്ദു ഫെര്‍ണാന്‍ഡോ, കനഗരത്‌നം കപില്‍രാജ്, തെയ്‌വേന്ദിരം ദിനോഷന്‍, യിയാകാന്ത് യിയാക്ഷന്ത്.

കാന്‍ഡി ടസ്‌കേഴ്‌സ്:

കുശാല്‍ ജനിത്, ക്രിസ് ഗെയ്ല്‍, ലിയാം പ്ലങ്കറ്റ്, വഹാബ് റിയാസ്, കുശാല്‍ മെന്‍ഡിസ്, നുവാന്‍ പ്രദീപ്, സീക്കുഗെ പ്രസന്ന, അസേല ഗുണരത്‌ന, നവീന്‍ ഉള്‍ ഹഖ്, കമിന്ദു മെന്‍ഡിസ്, ദില്‍റുവാന്‍ പെരേര, പ്രിയാമല്‍ പെരേര, കവിഷ അഞ്ജുല, ലസിത് എംബുല്‍ദേനിയ, ലഹിരു സമരകൂണ്‍, നിഷാന്‍ മധുഷ്‌ക ഫെര്‍ണാന്‍ഡോ, ചമിക എദിര്‍സിങ്കെ, ഇഷാന്‍ ജയരത്‌നെ.

Story first published: Tuesday, October 27, 2020, 16:04 [IST]
Other articles published on Oct 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X