For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹസരങ്ക രക്ഷകനായി, ആവേശ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി ശ്രീലങ്ക

കൊളംബോ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ആവേശ ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസിനെ ഒരു വിക്കറ്റിനാണ് ശ്രീലങ്ക തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ ഇന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 49.1 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. മധ്യനിരയില്‍ അവസരത്തിനൊത്തുയര്‍ന്ന വനിഡു ഹസരങ്കയുടെ (42*) ബാറ്റിങ്ങാണ് ആതിഥേയര്‍ക്ക് ജയം ഒരുക്കിയത്. ഹസരങ്കയാണ് കളിയിലെ താരം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തിലേ തന്നെ സുനില്‍ ആംബ്രോസിനെ (3) നഷ്ടമായെങ്കിലും സെഞ്ച്വറിയോടെ കളം വാണ ഷായ് ഹോപ്പ് (115) സന്ദര്‍ശകര്‍ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. 140 പന്തുകള്‍ നേരിട്ട് 10 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു ഹോപ്പിന്റെ സെഞ്ച്വറി. റോഷ്ടണ്‍ ചേസ് (41), ഡാരന്‍ ബ്രാവോ (39), കീമോ പോള്‍ (32*), ഹെയ്ഡന്‍ വാല്‍ഷ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ശ്രീലങ്കയ്ക്കുവേണ്ടി ഇസിരു ഉദാന മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ തിസാര പെരേര, നുവാന്‍ പ്രതീപ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

wsvssr

മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം ലഭിച്ചു. അവിഷ്‌ക ഫെര്‍ണാണ്ടോയും (50), ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നയും (52) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 111 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കുശാല്‍ പെരേര (42), തിസാര പെരേര (32) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഒരുവശത്ത് വിക്കറ്റ് വീണപ്പോഴും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച വനിഡു ഹസരങ്ക ലങ്കയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. 22 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമാണ് ഹസരങ്ക നേടിയത്. നുവാന്‍ പ്രതീപും (0) പുറത്താവാതെ നിന്നു. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി അല്‍സാരി ജോസഫ് മൂന്നും ഹെയ്ഡന്‍ വാല്‍ഷ്, കീമോ പോള്‍ എന്നിവര്‍ രണ്ടും ജേസണ്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ശ്രീലങ്ക മുന്നിലെത്തി.

Story first published: Sunday, February 23, 2020, 8:54 [IST]
Other articles published on Feb 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+