Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌കോട്‌ലന്‍ഡിനെ വീഴ്ത്തി, ഇന്ത്യയില്‍ നിന്നും ശ്രീലങ്ക രക്ഷപ്പെടുമോ?

ഹൊബാര്‍ട്ട്: ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിനെ തോല്‍പിച്ച് ശ്രീലങ്ക എ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തെത്തി. അടുത്ത കളിയില്‍ ബംഗ്ലാദേശ് ന്യൂസിലന്‍ഡിനെ തോല്‍പിച്ചില്ലെങ്കില്‍ ലങ്കയ്ക്ക് ഇതേ മൂന്നാം സ്ഥാനവുമായി ക്വാര്‍ട്ടറില്‍ കടക്കാം. എ ഗ്രൂപ്പില്‍ നാലാമതെത്തുന്ന ടീം ബി ഗ്രൂപ്പില്‍ ചാമ്പ്യന്മാരായ ഇന്ത്യയെ ആകും നേരിടേണ്ടി വരിക.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്‌ലന്‍ഡിന് ഒരിക്കലും വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്താനായില്ല. അര്‍ധസെഞ്ചുറികള്‍ നേടിയ കോള്‍മാന്റെയും മോംസന്റെയും മികവില്‍ 200 കടക്കാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് അവരുടെ ഏക ആശ്വാസം. 41.3 ഓവറില്‍ 218 റണ്‍സിന് സ്‌കോട്‌ലന്‍ഡ് ഓളൗട്ടായി.

dilshan

കോള്‍മാന്‍ 70 ഉം മോംസന്‍ 60 ഉം റണ്‍സെടുത്തു. ലസിത് മലിംഗ, നുവാന്‍ കുലശേഖര തുടങ്ങിയ ലങ്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഈ രണ്ടുപേര്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. കളിച്ച ആറ് കളികളും തോറ്റെങ്കിലും നല്ല കളി കളിച്ച് ഏവരുടെയും മനം കവര്‍ന്നാണ് സ്‌കോട്ടിഷ് താരങ്ങള്‍ ലോകകപ്പിനോട് വിട പറയുന്നത്.

നേരത്തെ ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം സെഞ്ച്വറിയോടെ കുമാര്‍ സങ്കക്കാരയാണ് ശ്രീലങ്കന്‍ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചത്. 95 പന്തില്‍ 13 ബൗണ്ടറികളും നാല് സിക്‌സും ഉള്‍പ്പെടെയാണ് സങ്ക 124 ലെത്തിയത്. ദില്‍ഷന്‍ 99 പന്തില്‍ പത്ത് ബൗണ്ടറിയും ഒരു സിക്‌സുമടക്കം 104 റണ്‍സെടുത്തു. ദില്‍ഷനും സംഗക്കാരയും രണ്ടാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, March 11, 2015, 16:44 [IST]
Other articles published on Mar 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+