വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഏകദിന പരമ്പര ശ്രീലങ്കയ്ക്ക്

ബംഗ്ലാദേശിനെ തകര്‍ത്ത് ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക

കൊളംബോ: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക.രണ്ടാം ഏകദിനത്തില്‍ സന്ദര്‍ശകരായ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് ശ്രീലങ്ക തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് നിശ്ചിച ഓവറില്‍ എട്ട് വിക്കറ്റിന് 238 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 44.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ബൗളര്‍മാരുടെ മികച്ച പ്രകടനത്തിനൊപ്പം അവിഷ്‌ക ഫെര്‍ണാണ്ടോയുടെ(82) ബാറ്റിങാണ് ആതിഥേയര്‍ക്ക് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ മൂന്ന് മത്സര പരമ്പര 2-0ന് ആതിഥേയര്‍ സ്വന്തമാക്കുകയും ചെയ്തു.ഫെര്‍ണാണ്ടോയാണ് കളിയിലെ താരം.

ജര്‍മനിയില്‍ വെസ്തപ്പാന്‍ ചാമ്പ്യന്‍;ലൂയിസ് ഹാമില്‍ട്ടന്‍ 11ാം സ്ഥാനത്ത്ജര്‍മനിയില്‍ വെസ്തപ്പാന്‍ ചാമ്പ്യന്‍;ലൂയിസ് ഹാമില്‍ട്ടന്‍ 11ാം സ്ഥാനത്ത്

ടോസിന്റെ ആനുകൂല്യത്തില്‍ ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല.മുഷ്ഫിഖര്‍ റഹിം (98*),മെഹതി ഹസന്‍ മിറാസ് (43) എന്നിവരുടെ ബാറ്റിങാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ബംഗ്ലാദേശിനെ രക്ഷിച്ചത്. 110 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് മുഷ്ഫിഖര്‍ പുറത്താവാതെ നിന്നത്. ലങ്കന്‍ ബൗളര്‍മാരുടെ മികവിന് മുന്നില്‍ നിലയുറപ്പിക്കാനാകാതെ പോയതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്.ക്യാപ്റ്റന്‍ തമിം ഇക്ബാല്‍ (19),സൗമ്യ സര്‍ക്കാര്‍,മൊഹമ്മദ് മിഥുന്‍ (12),മഹമ്മൂദുല്ല(6),സാബിര്‍ റഹ്മാന്‍ (11) എന്നിവര്‍ നിരാശപ്പെടുത്തി. ലങ്കയ്ക്ക് വേണ്ടി നുവാന്‍ പ്രതീപ്,ഇസിരു ഉദാന,അഖില ധനഞ്ജയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.

srilanka

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം ലഭിച്ചു. ക്യാപ്റ്റന്‍ ദിമുത് കരുണരത്‌ന (15) പിന്തുണ നല്‍കിയപ്പോള്‍ അവിഷ്‌ക ഫെര്‍ണാണ്ടോ (82) തകര്‍ത്തടിച്ചു. ഒന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് കരുണരത്‌ന മടങ്ങിയത്.കുശാല്‍ പെരേരയെ (30) കൂട്ടുപിടിച്ച് ഫെര്‍ണാണ്ടോ അതിവേഗം ബാറ്റുവീശി. 75 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു ഫെര്‍ണാണ്ടോയുടെ പ്രകടനം. കുശാല്‍ മെന്‍ഡിസ് (41),ഏഞ്ചലോ മാത്യൂസ് (52) എന്നിവരും ആതിഥേയ നിരയില്‍ തിളങ്ങി. ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റും മെഹതി ഹസന്‍ മിറാസ് ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Monday, July 29, 2019, 9:27 [IST]
Other articles published on Jul 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X