ലോകകപ്പില്‍ കളിക്കാന്‍ കരുണരത്‌നെയ്ക്കാവില്ല
മെല്‍ബണ്‍: ഈ ലോകകപ്പില്‍ കളിക്കാന്‍ കരുണരത്‌നെയുണ്ടാവില്ല. കൈവിരലിന് പരിക്കേറ്റ ശ്രീലങ്കയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ദിമുത് കരുണരത്‌നെ ലോകകപ്പില്‍ നിന്നും പുറത്തായി.
ക്വാര്‍ട്ടര്‍ഫൈനലിന് ഇനിയും രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കുമ്പോഴും മൂന്ന് കളിക്കാര്‍ പരിക്ക് മൂലം പിന്‍വാങ്ങിക്കഴിഞ്ഞു.

സിഡ്‌നിയില്‍ ഞായറാഴ്ച ഓസ്‌ട്രേലിയയെ നേരിടുന്നതിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണു കരുണരത്‌നെയ്ക്കു പരിക്കേറ്റത്. കൈവിരലിനു പരിക്കേറ്റ കരുണരത്‌നെയെ ശസ്ത്രക്രിയക്ക് വിധേയനാക്കും. നാലാഴ്ചത്തെ വിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ജീവന്‍ മെന്‍ഡിസ്, രെംഗണ ഹെരാത്ത് എന്നിവരാണ് നിലവില്‍ പരിക്കേറ്റുകഴിയുന്ന താരങ്ങള്‍.
മെന്‍ഡിസിന് പകരം ഉപുല്‍ തരംഗയെ ടീമിലെടുത്ത ടീം മാനേജ്‌മെന്റ് ഹെരാത്തിന് തുടര്‍ന്നു കളിക്കാന്‍ കഴിഞ്ഞേക്കില്ലെ ആശങ്കയില്‍ പ്രസന്നയെ വിളിച്ചുവരുത്തിയിട്ടുണ്ട്. പ്രസന്നയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഐസിസി ടെക്‌നിക്കല്‍ കമ്മിറ്റി ലങ്കയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications