For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡര്‍ബന്‍ ടെസ്റ്റ്: സൗത്ത് ആഫ്രിക്കയെ ആദ്യദിനം എറിഞ്ഞുവീഴ്ത്തി ശ്രീലങ്ക

ഡര്‍ബന്‍: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ആദ്യദിനം മേല്‍ക്കൈ നേടി ശ്രീലങ്ക. ആതിഥേയരെ 235 റണ്‍സിന് പുറത്താക്കിയ സന്ദര്‍ശകര്‍ കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് എന്ന നിലയിലാണ്. നാല് വിക്കറ്റ് വീഴ്ത്തിയ വിശ്വ ഫെര്‍ണാണ്ടോയുടെയും മൂന്ന് വിക്കറ്റ് കസുന്‍ രജിതയുടെയും ബൗളിങ് പ്രകടനമാണ് ശ്രീലങ്കയ്ക്ക് നേട്ടമായത്.

കഴിഞ്ഞ ഏഴ് ടെസ്റ്റുകളില്‍ ആറ് മത്സരങ്ങളിലും തോറ്റ ശ്രീലങ്ക തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. പിച്ചില്‍നിന്നും സ്വിങ്ങും ബൗണ്‍സും മുതലാക്കിയ ഇടംകൈയ്യന്‍ ഫെര്‍ണാണ്ടോ ഓപ്പണര്‍മാരെ രണ്ടുപേരെയും നേരത്തെ മടക്കിയയച്ചു. ഒരവസരത്തില്‍ 17 റണ്‍സെടുക്കുമ്പോഴേക്കും ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്ക് ആണ് ടോപ് സ്‌കോറര്‍.

Cricket

ദക്ഷിണാഫ്രിക്കയ്ക്കായി തേംബ ബവുമ(47), ഫാഫ് ഡു പ്ലസിസ്(35), ഡി കോക്ക്(80), കേശവ് മഹാരാജ്(29) എന്നിവര്‍ കാര്യമായ സംഭാവന നല്‍കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ലാഹിരു തിരിമണ്ണിയെ റണ്ണൊന്നുമെടുക്കുംമുന്‍പേ നഷ്ടമായി. ക്യാപ്റ്റന്‍ ദിമുതി കരുണരത്‌നെ(28), ഒഷാദ ഫെര്‍ണാണ്ടോ(17) എന്നിവരാണ് ക്രീസിലുള്ളത്. തോല്‍വി തുടര്‍ക്കഥയായതിനെ തുടര്‍ന്ന് ടീമില്‍ വലിയ അഴിച്ചുപണിയുമായാണ് ശ്രീലങ്ക ദക്ഷിണാഫ്രിക്കയിലെത്തിയത്.

Story first published: Thursday, February 14, 2019, 12:13 [IST]
Other articles published on Feb 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+