പൊരുതി വീണ് വെസ്റ്റ് ഇന്‍ഡീസ്, ഏകദിന പരമ്പര തൂത്തുവാരി ശ്രീലങ്ക
പല്ലെക്കലെ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ശ്രീലങ്ക. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആറ് റണ്‍സിന് വിജയിച്ചാണ് ശ്രീലങ്ക മൂന്ന് മത്സര പരമ്പര 3-0ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 307 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന്റെ ചെറുത്ത് നില്‍പ്പ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സെന്ന നിലയില്‍ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ഏഞ്ചലോ മാത്യൂസാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ആശ്വാസത്തെ ജയ പ്രതീക്ഷയെ തകര്‍ത്തത്. മാത്യൂസാണ് കളിയിലെ താരം. വനിന്‍ഡു ഹസരങ്കയാണ് പരമ്പരയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കുവേണ്ടി കുശാല്‍ മെന്‍ഡിസ് (55), ധനഞ്ജയ് ഡി സില്‍വ (51) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ ദിമുത് കരുണരത്‌ന (44), കുശാല്‍ പെരേര (44), തിസാര പേരേര (38)എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി അല്‍സാരി ജോസഫ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ടും കോട്രല്‍, റോഷ്ടണ്‍ ചേസ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് മികച്ച തുടക്കം ലഭിച്ചു. ഓപ്പണര്‍മാരായ ഷായ് ഹോപ്പും (72) സുനില്‍ ആംബ്രിസും (60) ചേര്‍ന്ന് 111 റണ്‍സാണ് ഒന്നാം വിക്കറ്റ് ടീമിന് സമ്മാനിച്ചത്. പിന്നീടെത്തിയ നിക്കോളാസ് പുരാനും (50) ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡും (49) തിളങ്ങിയെങ്കിലും മധ്യനിരയിലെ കൂട്ടത്തകര്‍ച്ച ടീമിന് ജയം നിഷേധിച്ചു. ഡാരന്‍ ബ്രാവോ (8), ജേസണ്‍ ഹോള്‍ഡര്‍ (8), ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ക്കൊന്നും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. ഫാബിയന്‍ അലന്‍ (37) നിര്‍ണ്ണായക ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇസിരു ഉദാന, വനിന്‍ഡു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications