മുന്നില്‍ നിന്ന് നയിച്ച് കരുണരത്‌ന; കിവീസിനെതിരായ ടെസ്റ്റില്‍ ശ്രീലങ്ക വിജയത്തിലേക്ക്
ഗല്ലി: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക വിജയത്തിലേക്ക്. ആതിഥേയരായ ന്യൂസീലന്‍ഡ് മുന്നോട്ടുവെച്ച 268 റണ്‍സ് പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ശ്രീലങ്ക നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 133 റണ്‍സെന്ന മികച്ച നിലയിലാണ്. 10 വിക്കറ്റുകള്‍ കൈയിലിരിക്കെ 135 റണ്‍സാണ് ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത്. അര്‍ധ സെഞ്ച്വറിയോടെ ക്യാപ്റ്റന്‍ കരുണരത്‌നയും (71) ലഹിരു തിരിമനെയുമാണ് (57) ക്രീസില്‍.
ഏഴ് വിക്കറ്റിന് 195 റണ്‍സെന്ന നിലയില്‍ നാലാം ദിനം പുനരാരംഭിച്ച ന്യൂസീലന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സ് 285 റണ്‍സില്‍ അവസാനിച്ചു.വാല്‍ട്ടിങ്ങിന്റെ (77) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിക്കൊപ്പം വാലറ്റത്തിന്റെ അവസരോചിത ബാറ്റിങുമാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.സമര്‍വില്ലി (40) പുറത്താവാതെ നിന്നപ്പോള്‍ ട്രന്റ് ബോള്‍ട്ട് (26),അജാസ് പട്ടേല്‍ (14) എന്നിവര്‍ ഭേദപ്പെട്ട പ്രകടനവും കാഴ്ചവെച്ചു.ടോം ലാദം (45),ഹെന്റി നിക്കോള്‍സ് (26) എന്നിവരും നിര്‍ണ്ണായക റണ്‍സ് നേടി.

ശ്രീലങ്കയ്ക്ക് വേണ്ടി ലസിത് എംബുല്‍ഡെനിയ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ധനഞ്ജയ് ഡി സില്‍വ മൂന്നും ലഹിരു കുമാര രണ്ടും അഖില ധനഞ്ജയ ഒരു വിക്കറ്റും വീഴ്ത്തി. വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്കുവേണ്ടി ഓപ്പണര്‍മാര്‍ കരുതലോടെ ബാറ്റുവീശി. 168 പന്തുകള്‍ നേരിട്ട് രണ്ട് ബൗണ്ടറികള്‍ കരുണരത്‌ന നേടിയപ്പോള്‍ 132 പന്തില്‍ നാല് ബൗണ്ടറികളാണ് തിരിമനെ നേടിയത്.കളി തീരാന്‍ ഒരു ദിവസം ശേഷിക്കെ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ജയം ശ്രീലങ്ക സ്വന്തമാക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications