For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ടെസ്റ്റ്: ചണ്ഡിമാലും ധനഞ്ജയും തിളങ്ങി, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 340 എന്ന മികച്ച നിലയിലാണ് സന്ദര്‍ശകരായ ശ്രീലങ്ക. ഏറെ നാളുകള്‍ക്ക് ശേഷം കളത്തിലിറങ്ങിയ ശ്രീലങ്ക കരുത്തുറ്റ ബാറ്റിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്കെതിരേ കാഴ്ചവെച്ചത്. അര്‍ധ സെഞ്ച്വറിയ നേടിയ ദിനേഷ് ചണ്ഡിമലിന്റെയും (85) ധനഞ്ജയ് ഡി സില്‍വയുടെയും (79) ബാറ്റിങ്ങാണ് ശ്രീലങ്കയ്ക്ക് കരുത്തായത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. നായകന്‍ ദിമുത് കരുണരത്‌നെ (22) കുശാല്‍ പെരേര (16) എന്നിവര്‍ മികച്ച സ്‌കോര്‍ കണ്ടെത്തുന്നതിന് മുമ്പെ മടങ്ങി. കരുണരത്‌നയെ ലൂങ്കി എന്‍ഗിഡി ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ മുള്‍ഡറാണ് കുശാല്‍ പെരേരയെ പുറത്താക്കിയത്. മൂന്നാമന്‍ കുശാല്‍ മെന്‍ഡിസും (12) നിലയുറപ്പിക്കും മുമ്പെ മടങ്ങി. ആന്റിച്ച് നോക്കിയേക്കാണ് വിക്കറ്റ്. 54 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും നാലാം വിക്കറ്റിലെ ചണ്ഡിമാലിന്റെയും ധനഞ്ജയുടെയും കൂട്ടുകെട്ട് ടീമിന് അടിത്തറ പാകി.

savssltest

ചണ്ഡിമാല്‍ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. 161 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറിയാണ് അദ്ദേഹം നേടിയത്. ധനഞ്ജയ് 106 പന്തുകള്‍ നേരിട്ട് 11 ഫോറും 1 സിക്‌സും ഉള്‍പ്പെടെ മികച്ച സ്‌കോറിലേക്ക് പോകവെ പരിക്കേറ്റ് റിട്ടേര്‍ഡ് ഹര്‍ട്ട് ചെയ്യുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 134 റണ്‍സാണ് നാലാം വിക്കറ്റില്‍ സമ്മാനിച്ചത്. സെഞ്ച്വറിയിലേക്ക് അടിക്കുകയായിരുന്ന ചണ്ഡിമാലിനെ മുള്‍ഡര്‍ പുറത്താക്കി. നിരോഷന്‍ ഡിക്വെല്ല (49) മധ്യനിരയില്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു. വനിഡു ഹസരങ്ക (18) പെട്ടെന്ന് മടങ്ങി. ധസുന്‍ ഷണക (25),കസുന്‍ രജിത (7) എന്നിവരാണ് ക്രീസില്‍.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വിയാന്‍ മുല്‍ഡര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലൂങ്കി എന്‍ഗിഡി,ലൂത്തോ സിപ്പാംല,നോക്കിയേ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. കേശവ് മഹാരാജിന് വിക്കറ്റ് വീഴ്ത്താനായില്ല. ലോക്ഡൗണിന്റെ ഇടവേളയ്ക്ക് ശേഷം ഇരു ടീമും കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. ഇരു ടീമിന്റെയും താരങ്ങള്‍ വിവിധ ലീഗുകളില്‍ സജീവമായിരുന്നു. ക്വിന്റന്‍ ഡീകോക്കാണ് ദക്ഷിണാഫ്രിക്കയുടെ നായകന്‍. ഫഫ് ഡുപ്ലെസിസ്,ഡെംബ ബവുമ,ഡീന്‍ എല്‍ഗര്‍,റാസി വന്‍ ഡെര്‍ ഡുസന്‍ എന്നിവരാണ് ടീമിലെ മറ്റ് പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍.

Story first published: Sunday, December 27, 2020, 13:05 [IST]
Other articles published on Dec 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+