For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെഞ്ച്വറിയോടെ ടോം ലാദം; ശ്രീലങ്കയ്്‌ക്കെതിരേ ന്യൂസീലന്‍ഡ് ലീഡിലേക്ക്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡ് ലീഡിലേക്ക്. ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ അടിച്ചെടുത്ത 244 റണ്‍സിന് മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റിന് 196 എന്ന നിലയിലാണ്. ആറ് വിക്കറ്റുകള്‍ കൈയിലിരിക്കെ ശ്രീലങ്കയേക്കാള്‍ 48 റണ്‍സിന് മാത്രം പിന്നിലാണ് സന്ദര്‍ശകരായ ന്യൂസീലന്‍ഡ്. അപരാജിത സെഞ്ച്വറി നേടിയ ടോം ലാദത്തിന്റെ (111) ബാറ്റിങാണ് ന്യൂസീലന്‍ഡിന് കരുത്തായത്.

തകര്‍ച്ചയോടെയായിരുന്നു ന്യൂസീലന്‍ഡിന്റെ തുടക്കം.സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ ജീത്ത് റാവലിനെ (0) ന്യൂസീലന്‍ഡിന് നഷ്ടമായി.മോശം ഫോമിലുള്ള കെയ്ന്‍ വില്യംസണും (20) വലിയ സ്‌കോര്‍ നേടുന്നതിന് മുമ്പെ മടങ്ങി. ആദ്യ ടെസ്റ്റില്‍ തിളങ്ങിയ റോസ് ടെയ്‌ലറും (23) നിലയുറപ്പിക്കും മുമ്പെ മടങ്ങിയതോടെ സന്ദര്‍ശകര്‍ പ്രതിരോധത്തിലായി.എന്നാല്‍ അവസരോചിത സെഞ്ച്വറിയുമായി ടോം ലാദം കിവീസിന്റെ രക്ഷകനായി.

latham

184 പന്തുകള്‍ നേരിട്ട് 10 ബൗണ്ടറികളാണ് ലാദം നേടിയത്. ഹെന്റി നിക്കോള്‍സ് 15 റണ്‍സെടുത്ത് പുറത്തായി.ബിജെ വാള്‍ട്ടിങ്ങാണ് (25) ലാദത്തിനൊപ്പം ക്രീസില്‍. ശ്രീലങ്കയ്ക്കുവേണ്ടി ദില്‍റൂവന്‍ പെരേര രണ്ട് വിക്കറ്റും ലഹിരു കുമാര,എംബുല്‍ഡെനിയ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ ധനഞ്ജയ് ഡി സില്‍വയുടെ (109) സെഞ്ച്വറിയും ദിമുത് കരുണരത്‌നയുടെ (65) അര്‍ധ സെഞ്ച്വറിയുമാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

Story first published: Saturday, August 24, 2019, 18:42 [IST]
Other articles published on Aug 24, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+