ഹൈദരാബാദിന്റെ കൂറ്റന്‍ സ്‌കോറില്‍ ആര്‍സിബിക്ക് നാണംകെട്ട തോല്‍വി; 6 ഓവറില്‍ തീരുമാനമായി

ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഹൈദരാബാദിന്റെ 231 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബാഗ്ലൂരിന് 19.5 ഓവറില്‍ 115 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 118 റണ്‍സിന്റെ തോല്‍വി. വമ്പന്‍ സ്‌കോറിലേക്ക് ബാറ്റ് വീശിയ ബാംഗ്ലൂര്‍ ഒരിക്കല്‍പ്പോലും മത്സരത്തില്‍ സജീവമായില്ല. 6.1 ഓവര്‍ ആകുമ്പോഴേക്കും പ്രധാന ബാറ്റ്‌സ്മാന്മാരെല്ലാം പവലിയനിലെത്തിയിരുന്നു.
ഹൈദരാബാദിനായി രണ്ടാം ഓവര്‍ മുതല്‍ എറിയാനെത്തിയ മുഹമ്മദ് നബിയാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. ഓപ്പണറായി ഇറങ്ങിയ ഹെറ്റ്‌മെയര്‍ ഉള്‍പ്പെടെ മൂന്നുപേരെ തുടര്‍ച്ചയായ ഓവറുകളില്‍ നബി പുറത്താക്കി. പാര്‍ഥിവ് പട്ടേല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരും നബിക്ക് വിക്കറ്റു നല്‍കി. പ്രതീക്ഷയുണ്ടായിരുന്ന വിരാട് കോലി 3 റണ്‍സെടുത്ത് പുറത്താവുകകൂടി ചെയ്തതോടെ ആര്‍സിബി തോല്‍വി സമ്മതിച്ചിരുന്നു. 37 റണ്‍സെടുത്ത കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം ആണ് ടോപ് സ്‌കോറര്‍. ഹൈദരാബാദിനായി നബി നാലു വിക്കറ്റുകള്‍ വീഴ്ത്തി. സന്ദീപ് ശര്‍മ മൂന്ന് വിക്കറ്റും സ്വന്തമാക്കി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തു. ഓപ്പണ്‍മാരായ ജോണി ബെയര്‍സ്‌റ്റോവും ഡേവിഡ് വാര്‍ണറും നേടിയ സെഞ്ച്വറികളാണ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ബെയര്‍സ്‌റ്റോ ഐപിഎല്ലില്‍ കന്നി സെഞ്ച്വറി നേടി. 56 പന്തില്‍ 7 സിക്‌സറുകളും 12 ബൗണ്ടറികളും അടിച്ചുകൂട്ടിയ താരം 114 റണ്‍സെടുത്താണ് പുറത്തായത്. യുസ് വേന്ദ്ര ചാഹലിന്റെ പന്തില്‍ ഉമേഷ് യാദവ് പിടിച്ച് താരം പുറത്താകുമ്പോഴേക്കും ഹൈദരാബാദ് മികച്ച സ്‌കോറിലെത്തിയിരുന്നു. ഡേവിഡ് വാര്‍ണര്‍ 55 പന്തില്‍ 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

അരങ്ങേറ്റക്കാരന്‍ പ്രയാസിന് തിളങ്ങാനായില്ല
സിംഹങ്ങള്‍ക്കിടയില്‍പ്പെട്ട മാന്‍പേടയുടെ അവസ്ഥയായിരുന്നു പതിനാറുകാരന്‍ പ്രയാസ് റായ് ബര്‍മന്റേത്. ബെയര്‍സ്റ്റോവും വാര്‍ണറും കൗമാരതാരത്തെ അടിച്ചൊതുക്കി. നാല് ഓവറില്‍ 56 റണ്‍സാണ് താരം വഴങ്ങിയത്. ഒരോവറില്‍ 14 റണ്‍സ് വീതം വിട്ടുകൊടുത്തു. പതിനാറുകാരന്‍ ലെഗ്സ്പിന്നറെ ആര്‍സിബി സ്വന്തമാക്കിയത് 1.5 കോടി രൂപയ്ക്കാണ്. വിജയ് ഹസാരെ ട്രോഫിയില്‍ ഒന്‍പത് മത്സരങ്ങളില്‍നിന്നായി 11 വിക്കറ്റുകള്‍ പ്രയാസ് വീഴ്ത്തിയിരുന്നു.

ബൗളര്‍മാരെല്ലാം അടിവാങ്ങി
ബാംഗ്ലൂരിന്റെ ബൗളര്‍മാരെല്ലാം ഹൈദരാബാദിന്റെ ഓപ്പണര്‍മാരുടെ അടിയുടെ ചൂടറിഞ്ഞു. ഉമേഷ് യാദവ് 4 ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്തു. ചാഹല്‍ 44ഉം മുഹമ്മദ് സിറാജ് 38ഉം റണ്‍സ് വിട്ടുകൊടുത്തു. ഒരു ഓവറെറിഞ്ഞ ഗ്രാന്‍ഡ്‌ഹോം 16ഉം 3 ഓവറുകളെറിഞ്ഞ മോയീന്‍ അലി 29ഉം റണ്‍സാണ് വഴങ്ങിയത്.

റെക്കോര്‍ഡ് കൂട്ടുകെട്ടുമായി വാര്‍ണറും ബെയര്‍സ്‌റ്റോവും
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഓപ്പണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ജോണി ബെയര്‍സ്‌റ്റോവും ഡേവിഡ് വാര്‍ണറുമാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ പുതിയൊരു ഐപിഎല്‍ റെക്കോര്‍ഡും ഇവര്‍ സ്വന്തമാക്കി. 16.1 ഓവറില്‍ 185 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഹൈദരാബാദിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് 231.
ബെയര്‍സ്‌റ്റോ ഐപിഎല്ലില്‍ കന്നി സെഞ്ച്വറി നേടി. 56 പന്തില്‍ 7 സിക്‌സറുകളും 12 ബൗണ്ടറികളും അടിച്ചുകൂട്ടിയ താരം 114 റണ്‍സെടുത്താണ് പുറത്തായത്. യുസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ ഉമേഷ് യാദവ് പിടിച്ച് താരം പുറത്താകുമ്പോഴേക്കും ഹൈദരാബാദ് മികച്ച സ്‌കോറിലെത്തിയിരുന്നു. ഡേവിഡ് വാര്‍ണര്‍ 55 പന്തില്‍ 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications