Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയ്പൂരിലും സൂര്യോദയം; രാജസ്ഥാനെ തകര്‍ത്ത് ഹൈദരാബാദ് തലപ്പത്ത്

ജെയ്പൂര്‍: ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയകുതിപ്പ് തുടരുന്നു. ടൂര്‍ണമെന്റിലെ 28ാം അങ്കത്തില്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെയും പിടിച്ചുകെട്ടി ഹൈദരാബാദ് ടൂര്‍ണമെന്റില്‍ മറ്റൊരു ഹാട്രിക്ക് ജയം കൂടി കരസ്ഥമാക്കുകയായിരുന്നു. അവസാന ഓവറിലേക്ക് നീണ്ടെങ്കിലും ബൗളിങ് കരുത്തില്‍ ഹൈദരാബാദ് രാജസ്ഥാനെയും മറികടക്കുകയായിരുന്നു. 11 റണ്‍സിനാണ് ഹൈദരാബാദിന്റെ ജയം.

Sun Risers VS Rajasthan Royals

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്റെയും ((63) ഓപണര്‍ അലെക്‌സ് ഹെയ്ല്‍സിന്റെയും (45) മികവില്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 151 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ അടിച്ചെടുക്കുകയായിരുന്നു. മറുപടിയില്‍ പൊരുതി നോക്കിയെങ്കിലും ആറ് വിക്കറ്റിന് 140 റണ്‍സില്‍ സ്വന്തം തട്ടകത്തില്‍ രാജസ്ഥാന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. മല്‍സരത്തില്‍ വിജയപ്രതീക്ഷ രാജസ്ഥാനുണ്ടായിരുന്നെങ്കിലും നിര്‍ണായക സമയത്ത് വിക്കറ്റുകള്‍ വീഴ്ത്തി ഹൈദരാബാദ് ബൗളിങ് കരുത്തില്‍ മറ്റൊരു വിജയ നേട്ടം കൂടി ആഘോഷിക്കുകയായിരുന്നു.

പുറത്താവാതെ 53 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് രാജസ്ഥാന്റെ ടോപ്‌സ്‌കോറര്‍. രഹാനെയ്ക്കു പുറമേ മലയാളി താരം സഞ്ജു വി സാംസണും മാത്രമാണ് രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ തിളങ്ങാനായത്. 30 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 40 റണ്‍സാണ് സഞ്ജു നേടിയത്. ഹൈദരാബാദിനു വേണ്ടി സിദ്ദാര്‍ഥ് കൗള്‍ രണ്ടും സന്ദീപ് ശര്‍മ, ബേസില്‍ തമ്പി, റാഷിദ് ഖാന്‍, യൂസുഫ് പഠാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി.

rajasthan

നേരത്തെ, ടൂര്‍ണമെന്റില്‍ മികച്ച ഫോമിലുള്ള വില്ല്യംസനായിരുന്നു ഇത്തവണയും ഹൈദരാബാദ് ബാറ്റിങ് നിരയെ മുന്നില്‍ നിന്ന് നയിച്ചത്. 43 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് വില്ല്യംസന്റെ ഇന്നിങ്‌സ്. 39 പന്ത് നേരിട്ട ഹെയ്ല്‍സ് നാല് ബൗണ്ടറി് നേടി. മനീഷ് പാണ്ഡെ (16), വൃഥിമാന്‍ സാഹ (11*) എന്നിവരാണ് ഹൈദരാബാദിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. രാജസ്ഥാനു വേണ്ടി ജൊഫ്രെ ആര്‍ചര്‍ മൂന്നും കെ ഗൗതം രണ്ടും ജയ്‌ദേവ് ഉനാട്കട്ട്, അരങ്ങേറ്റക്കാരന്‍ ഇഷ് ഷോധി ഒരു വിക്കറ്റും വീഴ്ത്തി.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്താനും ഹൈദരാബാദിനായി. എട്ടു മല്‍സരങ്ങളില്‍ നിന്ന് ആറ് ജയവും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 12 പോയിന്റാണ് ഹൈദരാബാദിന്റെ അക്കൗണ്ടിലുള്ളത്. ഏഴു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ തോല്‍ക്കുകയും മൂന്നെണ്ണത്തില്‍ ജയിക്കുകയും ചെയ്ത രാജസ്ഥാന്‍ ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് പട്ടികയില്‍.

Story first published: Sunday, April 29, 2018, 19:50 [IST]
Other articles published on Apr 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+