വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹൈദരാബാദിന്റെ വിജയങ്ങള്‍ക്ക് കാരണം അവരാണെന്ന് വിരാട് കോലി; ആരെക്കുറിച്ചാണ്?

ഹൈദരാബാദ്: പതിനൊന്നാം ഐപിഎല്‍ ടൂര്‍ണമെന്റില്‍ ഏതാണ് മികച്ച ടീമെന്ന് ചോദിച്ചാല്‍ രണ്ടോ മൂന്നോ ടീമുകളെ എടുത്തുപറയാമെങ്കിലും ടീമെന്ന രീതിയില്‍ സമ്പൂര്‍ണത കാട്ടുന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണെന്ന് പറയാം. ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ടീമിന്റെ വിജയങ്ങള്‍ക്ക് നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

ശരാശരി സ്‌കോര്‍ എല്ലാ കളികളിലും നേടുകയും ലക്ഷ്യത്തിലെത്താതെ എതിരാളികളെ പിടിച്ചുകെട്ടുകയും ചെയ്യേണ്ടതെങ്ങിനെയെന്നും ടീം അംഗങ്ങള്‍ക്ക് അറിയാം. കഴിഞ്ഞദിവസം വിരാട് കോലിയുടെ ബെംഗളുരുവിനെതിരെയും അവര്‍ മികച്ച ഒത്തിണക്കത്തോടെ കളി ജയിക്കുയും അവസാന നാലില്‍ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.

viratkohli

ഹൈദരാബാദിന് നിലവാരമുള്ള ബൗളര്‍മാരുള്ളതാണ് വിജയങ്ങള്‍ക്ക് കാരണമെന്ന് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നു. ടീമിന്റെ കഴിവിനെക്കുറിച്ച് അവര്‍ക്ക് ഉത്തമ ബോധ്യമുണ്ട്. അവര്‍ പോരായ്മയും ശക്തിയും തിരിച്ചറിഞ്ഞ് കളിക്കുന്നു. ബൗളിങ്ങില്‍ സണ്‍ റൈസേഴ്‌സ് ശക്തരാണെന്നും മത്സരശേഷം വിരാട് കോലി അഭിപ്രായപ്പെട്ടു.

ചെന്നൈ, പഞ്ചാബ് ടീമുകള്‍ ഓള്‍ റൗണ്ട് മികവുള്ളവരാണ്. എന്നാല്‍, ബൗളിങ്ങില്‍ ഹൈദരാബാദ് ആണ് മുന്നിലുള്ളവര്‍. 150ല്‍ താഴെ സ്‌കോര്‍ ചെയ്ത പല കളികളിലും എതിര്‍ ടീമിനെ വരിഞ്ഞുകെട്ടാന്‍ ഹൈദരാബാദിന് കഴിഞ്ഞിട്ടുണ്ട്. ടൂര്‍ണമെന്റിന് മുന്‍പ് ചിത്രത്തിലേ ഇല്ലാതിരുന്ന ടീമാണ് അവസാനപാദത്തിലെത്തുമ്പോഴേക്കും കുതിപ്പ് നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. ചെന്നൈ, പഞ്ചാബ്, ഹൈദരാബാദ് ടീമുകള്‍ പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കുമ്പോള്‍ ശേഷിക്കുന്ന ഒരു സ്ഥാനത്തിനുവേണ്ടി അഞ്ചു ടീമുകളാണ് മത്സരിക്കുന്നത്.

Story first published: Tuesday, May 8, 2018, 14:37 [IST]
Other articles published on May 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X