Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്തിനെ നിയന്ത്രിക്കാന്‍ എളുപ്പമല്ല: കോച്ച്

ജയ്പൂര്‍: മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിനെ നിയന്ത്രിക്കാന്‍ എളുപ്പമല്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് ടീം കോച്ച് പാഡി ഉപ്ടണ്‍. എപ്പോഴാണ് ടീം സ്റ്റാഫുകളോടും സഹ കളിക്കാരോടും ശ്രീശാന്ത് പൊട്ടിത്തെറിക്കുക എന്ന് പറയാന്‍ പറ്റില്ല. നോക്കിയിരിക്കുന്ന നേരെ കൊണ്ട് ശ്രീശാന്തിന്റെ സ്വഭാവം മാറുമെന്നും ഉപ്ടണ്‍ പറഞ്ഞു.

ഒത്തുകളി വിവാദങ്ങളെത്തുടര്‍ന്ന് പാളം തെറ്റിയ രാജസ്ഥാന്‍ റോയല്‍സിനെ വിജയവഴിയിലെത്തിച്ച കോച്ചാണ് പാഡി ഉപ്ടണ്‍. പ്രധാനപ്പെട്ട കളിക്കാരെ നഷ്ടമായിട്ടും ഉപ്ടണും ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് യുവാക്കളുടെ ഒരു ടീമിനെ വാര്‍ത്തെടുക്കുകയായിരുന്നു. ഐ പി എല്ലിലെ മൂന്നാം സ്ഥാനവും ചാ്മ്പ്യന്‍സ് ലീഗില്‍ അജയ്യരായുള്ള സെമി പ്രവേശനവും എല്ലാം ദ്രാവിഡിന്റെയും ഉപ്ടന്റെയും കൂടി മികവാണ്.

sreesanth

ഒത്തുകളി വിവാദം ടീമിനെ താളം തെറ്റിച്ചു എന്നാണ് ഉപ്ടണ്‍ പറയുന്നത്. എന്നാല്‍ വെല്ലുവിളികളെ അതിജീവിക്കാന്‍ ടീമിന് സാധിച്ചു. ടീം സ്പിരിറ്റിന് പേരുകേട്ട ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ കോഴക്കളി വാര്‍ത്തകള്‍ ടീമിനെ ആകെ നിരാശയിലാക്കി. ആ നാലഞ്ച് ദിവസങ്ങള്‍ ഓര്‍ക്കാന്‍ കൂടി ഇഷ്ടമില്ല.

ശ്രീശാന്തും ചവാനും കന്ദിലയും ടീമിനെ ചതിക്കുമെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പഴയ വീഡിയോകള്‍ എടുത്തുനോക്കുമ്പോള്‍ പലതും ആസൂത്രിതമായിരുന്നു എന്ന സംശയം തോന്നുന്നു എന്നും ഉപ്ടണ്‍ പറഞ്ഞു. ഐ പി എല്ലിന്റെ ആറാം സീസണില്‍ ശ്രീശാന്തിന്റെ സ്വഭാവം വളരെ മാറിയിരുന്നു. പൊതുവേ അഗ്രസീവ് ആയിരുന്നെങ്കിലും അവസാന സീസണായപ്പോഴും ശ്രീശാന്തിന്റെ മേല്‍ ശരിക്കും നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു - ഉപ്ടണ്‍ പറഞ്ഞു.

Story first published: Friday, October 4, 2013, 14:25 [IST]
Other articles published on Oct 4, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+