വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തിരിച്ചുവരാന്‍ ശ്രീശാന്ത്, തകര്‍പ്പന്‍ പന്തില്‍ സച്ചിന്‍ ബേബി ക്ലീന്‍ ബൗള്‍ഡ്! കാണാം വീഡിയോ

Sreesanth cleans up Kerala batsman Sachin Baby with a peach during net session | Oneindia Malayalam

തിരുവനന്തപുരം: ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കങ്ങള്‍ ശ്രീശാന്ത് തുടങ്ങിക്കഴിഞ്ഞു. അടുത്തവര്‍ഷം സെപ്തംബറില്‍ വിലക്ക് നീങ്ങും. ഓഗസ്റ്റിലാണ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി ബിസിസിഐ കുറച്ചത്. ക്രിക്കറ്റില്‍ സജീവമാകണം. ഇന്ത്യയ്ക്കായി കളിക്കണം. ടെസ്റ്റില്‍ നൂറു വിക്കറ്റു തികയ്ക്കണം --- മൂന്നു ലക്ഷ്യങ്ങളുണ്ട് ശ്രീശാന്തിന്.

ശ്രീശാന്തിന്റെ ബൌളിങ്

ഏഴു വര്‍ഷത്തെ ഇടവേളയൊന്നും സ്വപ്‌നസാക്ഷാത്കരത്തിന് വിലങ്ങുതടിയാവില്ലെന്ന് താരം പറയുന്നു. എന്തായാലും രണ്ടും കല്‍പ്പിച്ചാണ് ശ്രീശാന്ത്. നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞദിവസം കേരള താരം സച്ചിന്‍ ബേബിയുടെ സ്റ്റംമ്പ് തെറിപ്പിക്കുന്ന ശ്രീശാന്തിന്റെ ബൗളിങ് പ്രകടനം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. നീണ്ടകാലത്തെ ഇടവേളയൊന്നും ശ്രീശാന്തിന്റെ ബൗളിങ് ആക്ഷനെ ബാധിച്ചിട്ടില്ലെന്ന് പുതിയ വീഡിയോയില്‍ കാണാം.

ശ്രീശാന്തിന്റെ തകര്‍പ്പന്‍ ഇന്‍സ്വിങ്ങിലാണ് മുന്‍ കേരളാ ക്യാപ്റ്റന്‍ കൂടിയായ സച്ചിന്‍ ബേബിക്ക് അടിതെറ്റുന്നത്. ബാറ്റിനും പാഡിനുമിടയിലൂടെ ചീറിപ്പാഞ്ഞ പന്ത് സച്ചിന്‍ ബേബിയുടെ വിക്കറ്റു പിഴുതു. ബാറ്റ്‌സ്മാനെ ക്ലീന്‍ ബൗള്‍ഡാക്കിയതിന് പിന്നാലെ പ്രതാപകാലത്തെ അനുസ്മരിപ്പിച്ചുള്ള ശ്രീശാന്തിന്റെ ആഘോഷ പ്രകടനവും വീഡിയോയിലുണ്ട്. എന്തായാലും ക്രിക്കറ്റ് പിച്ചിലേക്കുള്ള ശ്രീശാന്തിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ശ്രീശാന്ത്

2013 -ലെ ഐപിഎല്‍ വാതുവെയ്പ്പു കേസില്‍ പേരുള്‍പ്പെട്ടതോടെയാണ് ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയര്‍ തകിടം മറിഞ്ഞത്. ഒത്തുകളി കേസില്‍ കുറ്റാരോപിതനായ ശ്രീശാന്തിന് തീഹാര്‍ ജയിലിലും നാളുകള്‍ തള്ളിനീക്കേണ്ടതായി വന്നു. ഇതേസമയം, ഒത്തുകളിയില്‍ പങ്കില്ലെന്ന് തുടക്കം മുതല്‍ക്കെ താരം വാദിച്ചിരുന്നു. ശേഷം നീണ്ട വിചാരണകള്‍ക്കൊടുവില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കി.

യുവിയെ ഇനി കാണാം അബുദാബിയില്‍, ടി10ല്‍ കസറാന്‍ സൂപ്പര്‍ താരം... കളിക്കുക ഈ ടീമിനു വേണ്ടിയുവിയെ ഇനി കാണാം അബുദാബിയില്‍, ടി10ല്‍ കസറാന്‍ സൂപ്പര്‍ താരം... കളിക്കുക ഈ ടീമിനു വേണ്ടി

എന്നാല്‍ താരത്തിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കേസ് പരിഗണിച്ച സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താരത്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴു വര്‍ഷമായി ചുരുക്കിയത്.

Story first published: Thursday, October 24, 2019, 14:45 [IST]
Other articles published on Oct 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X