വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വന്‍ പ്രതീക്ഷ നല്‍കി, പിന്നെ ഇവരുടെ കരിയറില്‍ സംഭവിച്ചത്? ഇതാ മൂന്നു പേര്‍

ശ്രീശാന്തുള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ട്

ഓരോ കാലഘട്ടത്തിലും നിരവധി പ്രതിഭാശാലികളായ താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിരുന്നതായി കാണാന്‍ സാധിക്കും. ഒരു ക്രിക്കറ്ററെ സംബന്ധിച്ച പ്രതിഭ മാത്രമുണ്ടായതു കൊണ്ട് ദീര്‍ഘകാലം മല്‍സരരംഗത്തു തുടരാന്‍ സാധിക്കില്ല. അതിനു ഫോമും കഠിനാധ്വാനവും ഭാഗ്യവും മികച്ച ഫിറ്റ്‌നസും എല്ലാം ഒത്തുചേര്‍ന്നു വരേണ്ടത് വളരെ പ്രധാനമാണ്. ഇവയെല്ലാം ഒരുമിച്ച് ലഭിച്ചവരാണ് ഇതിഹാസങ്ങളായി പിന്നീട് മാറിയിട്ടുള്ളത്.

T20 World cup: സ്ലോ ബാറ്റിങ്, ആരാധകരെ 'വെറുപ്പിച്ച' ഇന്ത്യക്കാര്‍- ഒന്നാമന്‍ ധോണി!T20 World cup: സ്ലോ ബാറ്റിങ്, ആരാധകരെ 'വെറുപ്പിച്ച' ഇന്ത്യക്കാര്‍- ഒന്നാമന്‍ ധോണി!

നല്ല കഴിവുറ്റ ഒരുപിടി താരങ്ങള്‍ കരിയറിന്റെ തുടക്കകാലത്തു വലിയ പ്രതീക്ഷകള്‍ നല്‍കി പിന്നെ എവിടെയുമെത്താതെ പോയതായി കാണാം. പല ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. പല കാരണങ്ങളും ഇവയ്ക്കു പിന്നിലുണ്ടായിരുന്നു. ഈ തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനു വേണ്ടത്ര സംഭാവനകള്‍ നല്‍കാന്‍ സാധിക്കാതെ പോയ ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യന്‍ ക്രിക്കറ്റിലേക്കു വലിയൊരു സെന്‍സേഷനായി വന്ന താരമായിരുന്നു ഇടംകൈന്‍ ഫാസ്റ്റ് ബൗളറും ഓള്‍റൗണ്ടറുമായ ഇര്‍ഫാന്‍ പഠാന്‍. മുന്‍ ഇതിഹാസം കപില്‍ ദേവിനു ശേഷം ഇന്ത്യക്കു ലഭിച്ച സീം ബൗളിങ് ഓള്‍റൗണ്ടറെന്നായിരുന്നു താരം വിശഷിപ്പിക്കപ്പെട്ടിരുന്നത്. കരിയറിന്റെ ആദ്യകാലത്തു ഇതു ശരിവയ്ക്കുന്നതായിരുന്നു ഇര്‍ഫാന്റെ പ്രകടനം. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് കളിച്ച അരങ്ങേറിയ താരം തുടക്കത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തു.

2

2004ല്‍ സൗരവ് ഗാംഗുലിക്കു കീഴില്‍ ഇന്ത്യന്‍ ടീം പാകിസ്താനില്‍ പര്യടനം നടത്തിയപ്പോള്‍ ഒരു ടെസ്റ്റില്‍ ഇന്നിങ്‌സില്‍ ആദ്യത്തെ മൂന്നു ബോളിലും വിക്കറ്റെടുത്ത് ഇര്‍ഫാന്‍ ലോകത്തെ വിസ്മയിപ്പിച്ചു. പാകിസ്താനുമായുള്ള ഏകദിന പരമ്പരയിലും ഉജ്ജ്വലമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും വൈകാതെ ഇര്‍ഫാന്‍ കഴിവ് തെളിയിച്ചു. മികച്ച സാങ്കേതികത്തികവുള്ള ബാറ്റര്‍ കൂടിയായായിരുന്നു അദ്ദേഹം. 100 വിക്കറ്റെടുക്കാന്‍ 28 ടെസ്റ്റുകള്‍ മാത്രമേ ഇര്‍ഫാനു വേണ്ടിവന്നുള്ളൂ.

അക്തറും സഹീറും ഒരേ ടീമില്‍! ഒപ്പം വീരു, അഫ്രീഡി, സങ്കക്കാര- എന്നിട്ടും ടീം തോറ്റു

3

കുറച്ചു വര്‍ഷങ്ങള്‍ ഇന്ത്യയുടെ പ്രീമിയം ഫാസ്റ്റ് ബൗളറായിരുന്നു അദ്ദേഹം. പക്ഷെ പരിക്ക് ഇര്‍ഫാന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചു. പരിക്കില്‍ നിന്നു മോചിതനായി മടങ്ങിയെത്തിയ ശേഷം ബൗളിങില്‍ പഴയ സ്വിങോ, വേഗതയോ അദ്ദേഹത്തിനു ലഭിച്ചില്ല. ബൗളിങ് ആക്ഷനില്‍ ഇര്‍ഫാന്‍ 2007ല്‍ ചെറിയ മാറ്റം വരുത്തിയെങ്കിലും ബൗളിങില്‍ പഴയ മൂര്‍ച്ച നഷ്ടമായിരുന്നു. വൈകാതെ ദേശീയ ടീമിനു പുറത്തായ ഇര്‍ഫാനു പിന്നെയൊരിക്കലും പഴയ താളം വീണ്ടെടുക്കാനുമായില്ല. ഒടുവില്‍ എങ്ങുമെത്താനാവാതെ താരം വിരമിക്കുകയും ചെയ്തു.

ശ്രീശാന്ത്

ശ്രീശാന്ത്

മനോഹരമായ ബൗളിങ് ആക്ഷനിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ചുവടുവച്ച താരാണ് മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത്. ലോകോത്തര ബൗളറായി അദ്ദേഹം മാറുമെന്ന് പല ക്രിക്കറ്റ് പണ്ഡിതരും ്പ്രവചിക്കുകയും ചെയ്തിരുന്നു. മികച്ച വേഗതയും ഇരുവശങ്ങളിലേക്കും ബോള്‍ സ്വിങ് ചെയ്യിക്കാനുള്ള കഴിവുമായിരുന്നു ശ്രീയെ അപകടകാരിയാക്കി മാറ്റിയത്. ഇന്ത്യന്‍ ടീം ചരിത്രത്തിലാദ്യമായി സൗത്താഫ്രിക്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് വിജയം നേടിയപ്പോള്‍ ഹീറോയായത് അദ്ദേഹമായിരുന്നു.

IND vs IRE: ഒരവസരം പോലും പ്രതീക്ഷിക്കേണ്ട, ഇവര്‍ പരമ്പരയില്‍ കാഴ്ചക്കാരായേക്കും!

5

ഹാഷിം അംല, ജാക്വസ് കാലിസ്, എബി ഡിവില്ലിയേഴ്‌സ്, ഗ്രേയം സ്മിത്ത് തുടങ്ങിയ ഇതിഹാസങ്ങളെല്ലാം അന്നു ശ്രീയുടെ മാജിക്കല്‍ ബൗളിങില്‍ ക്രീസ് വിട്ടിരുന്നു. ഇന്ത്യയുടെ ഡെയ്ല്‍ സ്‌റ്റെയ്‌നായി അദ്ദേഹം മാറുമെന്നു വരെ പലരും അഭിപ്രായപ്പെട്ടിരുന്നു.
പക്ഷെ ഇര്‍ഫാന്‍ പഠാനെപ്പോലെ പരിക്കുകള്‍ ശ്രീശാന്തിന്റെ കരിയറിനെയും വേട്ടയാടി. ഇതോടെ ഇടയ്ക്കിടെ ടീമിനു അകത്തും പുറത്തുമായി അദ്ദേഹത്തിനു തുടരേണ്ടി വന്നു.

6

എങ്കിലും പല മാച്ച് വിന്നിങ് പ്രകടനങ്ങളും ശ്രീ തുടര്‍ന്നും കാഴ്ചവച്ചു. രാജ്യത്തെ ഏറ്റവും മികച്ച റിവേഴ്‌സ് സ്വിങ് ബൗളര്‍മാരിലൊരാളാണ് അദ്ദേഹമെന്നു മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഒരിക്കല്‍ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ വാതുവയ്പ് വിവാദത്തിലുള്‍പ്പെട്ടത് ശ്രീയുടെ കരിയര്‍ തന്നെ ഇല്ലാതാക്കി. ബിസിസിഐയുടെ വിലക്ക് നേരിട്ട അദ്ദേഹം പിന്നീട് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ക്രിക്കറ്റിലേക്കു തിരിച്ചുവരാനായില്ല. ബിസിസിഐ വിലക്ക് നീക്കാതിരുന്നതായിരുന്നു കാരണം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ബിസിസിഐ വിലക്ക് പിന്‍വലിച്ചത്. പക്ഷെ അപ്പോഴേക്കും താരത്തിന്റെ കരിയറിലെ നല്ല കാലം അസ്തമിച്ചിരുന്നു.

മുഹമ്മദ് കൈഫ്

മുഹമ്മദ് കൈഫ്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്. 2000ല്‍ ആദ്യമായി ഇന്ത്യന്‍ ടീം അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോള്‍ കൈഫായിരുന്നു ക്യാപ്റ്റന്‍. ഇതോടെ സീനിയര്‍ ടീമിന്റെ ഭാവി നായകനായി അദ്ദേഹം വരുമെന്ന് പലരും അഭിപ്രായപ്പെടുകയും ചെയ്തു. വൈകാതെ തന്നെ സീനിയര്‍ ടീമിനായി ടെസ്റ്റ്, ഏകദിനം എന്നിവയില്‍ കൈഫ് അരങ്ങേറി. സൗരവ് ഗാംഗുലി ഇന്ത്യന്‍ നായകനായിരിക്കൊയിരുന്നു ഇത്.

8

ഇംഗ്ലണ്ടുമായുള്ള നാറ്റ്‌വെസ്റ്റ് ട്രോഫിയുടെ ഫൈനലില്‍ കൈഫിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നീട് ചരിത്രത്തില്‍ ആദ്യമായി പാകിസ്താന്‍ ഏകദിന പരമ്പര നേടിത്തരുന്നതിലും ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. പക്ഷെ അതിനു ശേഷം കൈഫിനു ബാറ്റിങ് ടച്ച് നഷ്ടമായി. അവസരങ്ങള്‍ അദ്ദേഹത്തിനു തുടര്‍ന്നും ലഭിച്ചെങ്കിലും മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായില്ല. വൈകാതെ ദേശീയ ടീമിനു പുറത്തായ കൈഫ് പിന്നീട് തിരിച്ചുവന്നതുമില്ല.

Story first published: Friday, June 24, 2022, 15:02 [IST]
Other articles published on Jun 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X