ക്രിക്കറ്റിലേയ്ക്കില്ലെന്ന് ശ്രീശാന്ത് ഉറപ്പിച്ചോ...? ബിഗ് ബജറ്റ് സിനിമയിലെ നായകന്‍!!!
കൊച്ചി: ഐപിഎല്‍ വാതുവപ്പ് കേസില്‍ പ്രത്യേക കോടതി ശ്രീശാന്തിനേയും കൂട്ടരേയും കുറ്റവിമുക്തരാക്കിക്കഴിഞ്ഞു. എങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. ശ്രീശാന്തിനും കൂട്ടര്‍ക്കും ഇനി ക്രിക്കറ്റില്‍ ഭാവിയില്ലെന്ന് പോലും ബിസിസിഐ സെക്രട്ടറി പറഞ്ഞു.
എന്നാല്‍ താനിപ്പോഴും പ്രതീക്ഷയിലാണെന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. അടുത്ത ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിയ്ക്കാനാകുമെന്ന് പ്രതീക്ഷിയ്ക്കുകയും ചെയ്യുന്നു.
എന്നാല്‍ ശ്രീശാന്തിന് ഇക്കാര്യത്തില്‍ ശരിയ്ക്കും പ്രതീക്ഷയുണ്ടോ...? ഉണ്ടെങ്കില്‍ പിന്നെ ഇങ്ങനെ ഒരു പരിപാടിയ്ക്ക് ഇറങ്ങിത്തിരിയ്ക്കുമോ?

ബിഗ് ബജറ്റ് ചിത്രം
മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി നിര്‍മിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ശ്രീശാന്ത് അഭിനയിക്കുന്നത്.

നായകന്‍ തന്നെ
നായക വേഷമാണ് ഈ സിനിമയില്‍ ശ്രീശാന്തിന്. അതുകൊണ്ട് തന്നെ സിനിമാ ചിത്രീകരണ വേളയില്‍ കാര്യമായ ക്രിക്കറ്റ് പരിശീലനമൊന്നും നടത്താന്‍ കഴിയില്ല.

മുമ്പ് വില്ലന്‍
ഇതിന് മുമ്പ് ശ്രീശാന്ത് ഒരു ഹിന്ദി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പൂജാ ബട്ടിന്റെ 'കാബററ്റ്' എന്ന സിനിമയില്‍ വില്ലനായിട്ടായിരുന്നു വേഷമിട്ടത്.

ഇത് കളി വേറെ
ഇപ്പോള്‍ തെന്നിന്ത്യയില്‍ ഒരു ബഹുഭാഷാ സിനിമയിലേയ്ക്കിറങ്ങുമ്പോള്‍ ശ്രീശാന്ത് കളം മാറ്റിച്ചവിട്ടുകയാണോ എന്ന് സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ.

ചിത്രീകരണം
സിനിമയുടെ ചിത്രീകരണം സെപ്തംബറില്‍ തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.

കഥ ഐപിഎല്‍ തന്നെ
ഐപിഎല്‍ തന്നെയാണ് ഈ സിനിമയുട കഥാ പശ്ചാത്തലം. ഒരു ക്രിക്കറ്റ് താരത്തിന്റെ കഥ. അത് ശ്രീശാന്തിന്റെ കഥ തന്നെ ആകുമോ എന്ന് കാത്തിരുന്ന് കാണാം.

സന യാഡി റെഡ്ഡി
തെലുങ്ക് സംവിധായകനായ സന യാഡി റെഡ്ഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

നൃത്തത്തില്‍ പ്രതീക്ഷ
ശ്രീശാന്ത് നല്ല ക്രിക്കറ്റ് താരമാണെന്നതില്‍ യാഡി റെഡ്ഡിയ്ക്ക് സംശയം ഒന്നും ഇല്ല. എന്നാല്‍ അദ്ദേഹം മികച്ച ഒരു നര്‍ത്തകന്‍ കൂടി ആണ് എന്നത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.

സിനിമയിലെത്തിയാല്‍
വിലക്ക് ഉടന്‍ നീങ്ങുമെന്ന പ്രതീക്ഷ ശ്രീശാന്ത് ഇപ്പോഴും വച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ സിനിമയില്‍ സജീവമായിക്കഴിഞ്ഞാല്‍ പരിശീലനം മുടങ്ങുമെന്ന് ഉറപ്പാണ്.

പരിശീലനം മുടങ്ങിയാല്‍
ഒരു ബിഗ് ബജറ്റ് സിനിമയാകുമ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാകാന്‍ ഏറെ സമയമെടുക്കും. അത്രയും നാള്‍ പരിശീലനമില്ലാതെ മാറി നിന്നാല്‍ അത് ശ്രീശാന്തിന്റെ ക്രിക്കറ്റ് ഭാവിയെ ബാധിയ്ക്കുമെന്ന് ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications