വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്റ്റോക്‌സിനെതിരേ ശ്രീശാന്ത്... ധോണി വെറുതെ വിടില്ല, ഇനി നേര്‍ക്കുനേര്‍ വന്നാല്‍ കണക്കുതീര്‍ക്കും!!

ധോണിയെക്കുറിച്ച് സ്‌റ്റോക്‌സിന്റെ പുസ്തകത്തില്‍ പരാമര്‍ശമുണ്ടായിരുന്നു

sreesanth

കൊച്ചി: ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഓണ്‍ ഫയറെന്ന പുസ്തകം വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഇന്ത്യയുടെ പ്രകടനത്തെ സ്റ്റോക്‌സ് വിമിര്‍ശിച്ചതായിരുന്നു വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കിയത്. മല്‍സരത്തില്‍ ജയിക്കാനുള്ള ശ്രമം അന്നു ഇന്ത്യയുടെ ഭാഗത്തു നിന്നും കണ്ടില്ലെന്നായിരുന്നു സ്റ്റോക്‌സിന്റെ പ്രധാന ആരോപണം. രോഹിത് ശര്‍മ- വിരാട് കോലി സഖ്യത്തിന്റെ കൂട്ടുകെട്ട് വിചിത്രമായി തോന്നിയെന്നും ടീമിനെ ജയിപ്പിക്കണമെന്ന ചിന്തയില്ലാതെയാണ് എംഎസ് ധോണി ബാറ്റ് ചെയ്തതെന്നുമെന്നും സ്റ്റോക്‌സ് തുറന്നടിച്ചിരുന്നു. ഇതിനെ അനുകുലിച്ച് പാകിസ്താന്റെ ചില താരങ്ങള്‍ രംഗത്തു വരികയും ചെയ്തതോടെ വിവാദം കത്തുകയും ചെയ്തു.

ധോണിക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ സ്റ്റോക്‌സിനെ വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ ശ്രീശാന്ത്. ഇതിനു ധോണിയില്‍ നിന്നു തന്നെ തിരിച്ചടിയുണ്ടാവുമെന്നും സ്‌റ്റോക്‌സിന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്‍സ്റ്റഗ്രാം ലൈവിലാണ് സ്റ്റോക്‌സിനെതിരേ ശ്രീ ആഞ്ഞടിച്ചത്.

ധോണിക്കെതിരേ കളിക്കരുത്

സ്‌റ്റോക്‌സ് ഇനി ധോണിക്കെതിരേ രകളിക്കാന്‍ ഇടവരരുതേയെന്നാണ് താന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതെന്നു ശ്രീശാന്ത് പറഞ്ഞു. ഭാവിയില്‍ ഒരു മല്‍സരത്തില്‍പ്പോലും ധോണിക്കെതിരേ സ്‌റ്റോക്‌സിന് കളിക്കാന്‍ അവസരം ഉണ്ടാവാതെ പോവട്ടെ. കാരണം ഈ തരത്തിലുള്ള കാര്യങ്ങള്‍ അത്ര എളുപ്പത്തില്‍ മറക്കുന്നയാളല്ല ധോണി. മുഖാമുഖം വരികയാണമെങ്കില്‍ ധോണിയില്‍ നിന്നു കനത്ത പ്രഹരം തന്നെ സ്‌റ്റോക്‌സിന് നേരിടേണ്ടി വന്നേക്കും. ഇത് ഒരുപക്ഷെ അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കാനിടയുണ്ടെന്നും ശ്രീശാന്ത് വിശദമാക്കി.

ധോണിയെ ഔട്ടാക്കാന്‍ കഴിയില്ല

സ്‌റ്റോക്‌സ് നടത്തിയ ആരോപണം വളരെ ഗുരുതരമാണെന്ന് ശ്രീശാന്ത് ചൂണ്ടിക്കാണിക്കുന്നു. ഇതിനുള്ള മറുപടി അദ്ദേഹത്തിനു ധോണിയില്‍ നിന്നു നേരട്ടു ലഭിക്കാനാണ് സാധ്യതയെന്നും ശ്രീ അഭിപ്രായപ്പെട്ടു.
സ്റ്റോക്‌സിന് എല്ലാ വിധത്തിലുള്ള ആശംസകളും നേരുകയാണ്. ഐപിഎല്ലിലോ, ഭാവിയില്‍ ഇന്ത്യ- ഇംഗ്ലണ്ട് മല്‍സരത്തിലോ അദ്ദേഹം ധോണിക്കെതിരേ കളിക്കാന്‍ ഇട വരാതിരിക്കട്ടെ. നേര്‍ക്കുനേര്‍ വരികയാണെങ്കില്‍ സ്റ്റോക്‌സിനെതിരേ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിച്ച് ധോണി റണ്‍സ് വാരിക്കൂട്ടും. സ്‌റ്റോക്‌സ് ലോകത്തിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരിക്കാം. പക്ഷെ ഉറപ്പായിട്ടും ധോണിയെ ഔട്ടാക്കാന്‍ അദ്ദേഹത്തനു സാധിക്കില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.

സ്‌റ്റോക്‌സിന്റെ വാക്കുകള്‍

ലോകകപ്പില്‍ ഇന്ത്യക്കെതിരേയുള്ള ഇംഗ്ലണ്ടിന്റെ മല്‍സരത്തെക്കുറിച്ച് മാത്രമല്ല ഇംഗ്ലണ്ട് ലോക കിരീടത്തിലേക്കു കുതിച്ച ഓരോ കളിയെക്കുറിച്ചും സ്‌റ്റോക്‌സ് 'ഓണ്‍ ഫയറില്‍' പരാമര്‍ശിക്കുന്നുണ്ട്.
ധോണിക്കെതിരേ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു- 11 ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ 112 റണ്‍സ് വേണമെന്നിരിക്കെയാണ് ധോണി ക്രീസിലെത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് വളരെ വിചിത്രമായി തോന്നി. സിക്‌സറുകള്‍ നേടി ടീമിനെ ജയിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം സിംഗിളുകളും ഡബിളുകളുമാണ് ധോണി കളിച്ചത്. അത്രയും പന്തുകള്‍ ശേഷിച്ചതിനാല്‍ ഇന്ത്യക്കു ജയിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ വിജയത്തിനു വേണ്ടിയുള്ള ശ്രമം ധോണിയിലോ ബാറ്റിങ് പങ്കാളിയായ കേദാര്‍ ജാദവിലോ തനിക്കു കാണാനായില്ല. തന്റെ അഭിപ്രായത്തില്‍ ടീമിന് ജയിക്കാന്‍ കഴിയുമെന്ന് തോന്നുകയാണെങ്കില്‍ ഏതറ്റം വരെയും ഒരു താരം പോവുക തന്നെ വേണം.
എന്നാല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ മനപ്പൂര്‍വ്വം തോല്‍ക്കുകയായിരുന്നുവെന്ന് താന്‍ ഒരിക്കലും അര്‍ഥമാക്കിയിട്ടില്ലെന്നും സ്റ്റോക്‌സ് പിന്നീട് വിശദീകരിച്ചിരുന്നു.

Story first published: Monday, June 8, 2020, 14:35 [IST]
Other articles published on Jun 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X