വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എപ്പോള്‍ കളിച്ചാലും ഔട്ട്, എബിഡിക്കു തന്നെ ഭയമോ? ചോദ്യം ശ്രീശാന്തിന്റേത്

2007ലെ ടി20 ലോകകപ്പില്‍ എബിഡിയെ താരം വിക്കറ്റിന് മുന്നില്‍ കുരുക്കിയിരുന്നു

കൊച്ചി: ടീം ഇന്ത്യക്കു വേണ്ടി തിളക്കമാര്‍ന്ന പ്രകടനം നടത്തുകയും എന്നാല്‍ ഐപിഎല്ലിലെ ഒരു ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടതിന്റെ പേരില്‍ കരിയര്‍ അവസാനിക്കുകയും ചെയ്ത താരമാണ് മുന്‍ മലയാളി പേസര്‍ ശ്രീശാന്ത്. രണ്ടു തവണ ഇന്ത്യക്കൊപ്പം ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയാവാന്‍ സാധിച്ച താരം കൂടിയാണ് ശ്രീശാന്ത്. 2007ലെ പ്രഥമ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവയില്‍ ഇന്ത്യ കിരീടമേറ്റു വാങ്ങിയപ്പോള്‍ അദ്ദേഹം സംഘത്തിലുണ്ടായിരുന്നു.

തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞു, ഇതിനു കാരണവുമുണ്ട്- സച്ചിനെ വലച്ചതിനെ കുറിച്ച് അക്തര്‍ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞു, ഇതിനു കാരണവുമുണ്ട്- സച്ചിനെ വലച്ചതിനെ കുറിച്ച് അക്തര്‍

Dhoni Never Tires: ഹേറ്റേഴ്‌സിനെതിരേ ഒത്തുചേര്‍ന്ന് ധോണി ഫാന്‍സും സിഎസ്‌കെയും... പുതിയ ട്രെന്‍ഡിങ്Dhoni Never Tires: ഹേറ്റേഴ്‌സിനെതിരേ ഒത്തുചേര്‍ന്ന് ധോണി ഫാന്‍സും സിഎസ്‌കെയും... പുതിയ ട്രെന്‍ഡിങ്

ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സും താനും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ശ്രീ. കൗ കോര്‍ണര്‍ കോര്‍ണിക്കിള്‍സ് എന്ന യൂട്യൂബ് ചാനലില്‍ ലൈവില്‍ വന്നപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്.

2007ലെ ടി20 ലോകകപ്പ്

2007ല്‍ ദക്ഷിണാഫ്രിക്ക വേദിയായ പ്രഥമ ടി20 ലോകകപ്പില്‍ മോശമല്ലാത്ത പ്രകടനമായിരുന്നു ശ്രീശാന്ത് ഇന്ത്യക്കു വേണ്ടി കാഴ്ചവച്ചത്. ടൂര്‍ണമെന്റില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകളായിരുന്നു പേസറുടെ സമ്പാദ്യം. ഇവയില്‍ അഞ്ചെണ്ണവും അവസാനത്തതെ മൂന്ന് മല്‍സരങ്ങളിലായിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജയിച്ചേ തീരുവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ കളിയിലും സെമി ഫൈനല്‍, ഫൈനല്‍ എന്നിവയിലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ശ്രീശാന്തിനു കഴിഞ്ഞു. ദക്ഷിണാഫ്രയ്‌ക്കെതിരേ നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പേസര്‍ രണ്ടു വിക്കറ്റെടുത്തിരുന്നു. ഒരു മെയ്ഡന്‍ ഓവറും ഇതില്‍പ്പെടുന്നു. എബിഡി, മാര്‍ക്ക് ബൗച്ചര്‍ എന്നിവരെയാണ് ശ്രീശാന്ത് പുറത്താക്കിയത്.

രണ്ടു തവണ പുറത്താക്കി

കളിയുടെ മൂന്നാം ഓവറിലാണ് ശ്രീശാന്ത് അപകടകാരിയായ എബിഡിയെ മടക്കിയത്. ആദ്യത്തെ തവണ ശ്രീശാന്ത് എബിഡിയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയെങ്കിലും അംപയര്‍ സൈമണ്‍ ടൗഫലിന്റെ വിധി നോട്ടൗട്ടെന്നായിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ സമാനമായ രീതിയില്‍ തന്നെ സച്ചിന്‍ വീണ്ടും എബിഡിയെ കുരുക്കിയപ്പോള്‍ അംപയര്‍ ഔട്ട് വിധിക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.
എബിഡിക്കെതിരേ ബൗള്‍ ചെയ്യുമ്പോഴെല്ലാം തനിക്കു വിക്കറ്റ് നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ശ്രീശാന്ത് പറയുന്നു. തന്നെ നേരിടുമ്പോള്‍ ഡിവില്ലിയേഴ്‌സിന് എന്താണ് സംഭവിക്കുന്നതെന്നറിയില്ല. എല്ലാ തവണയും അദ്ദേഹം പുറത്താവുന്നു. 2007ലെ ടി20 ലോകകപ്പില്‍ താന്‍ എബിഡിയെ ആദ്യം വിക്കറ്റിനു മുന്നില്‍ കുരുക്കിയെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. എന്നാല്‍ തൊട്ടടുത്ത പന്തില്‍ അതേ രീതിയില്‍ തന്നെ എബിഡിയെ ഔട്ടാക്കിയതായും ശ്രീ കൂട്ടിച്ചേര്‍ത്തു.

എന്തായിരുന്നു എബിഡിയുടെ മനസ്സില്‍?

ടി20 ലോകകപ്പില്‍ തനിക്കെതിരേ ആദ്യം രക്ഷപ്പെടുകയും തൊട്ടടുത്ത പന്തില്‍ ഔട്ടാവുകയും ചെയ്യുമ്പോള്‍ എന്തായിരുന്നു എബിഡിയുടെ മനസ്സിലെന്നറിയാന്‍ ആഗ്രഹമുണ്ടെന്നു ശ്രീശാന്ത് പറഞ്ഞു.
ഐപിഎല്ലിനായി എബിഡി ഇന്ത്യയിലേക്കു വരുമ്പോള്‍ നിങ്ങള്‍ ഇതേക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കണം. ഔട്ടായിരുന്നുവെന്ന് ഉറപ്പായിട്ടും അന്ന് അംപയര്‍ നോട്ടൗട്ട് വിധിച്ചപ്പോള്‍ എന്തായിരുന്നു തോന്നിതെന്നും തൊട്ടടുത്ത പന്തില്‍ സമാനമായി തന്നെ ഔട്ടായത് എങ്ങനെയെന്നും എബിഡിയോടു ചോദിക്കണം. ലോകകപ്പിനു ശേഷം ഒരു ടെസ്റ്റ് പരമ്പരയില്‍ ആദ്യ പന്തില്‍ എബിഡിയെ താന്‍ പുറത്താക്കിയിട്ടുണ്ട്. അദ്ദേഹം മഹാനായ ബാറ്റ്‌സ്മാന്‍ തന്നെയാണ്. അക്കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ചില കാരണങ്ങളാല്‍ ബാറ്റ്‌സ്മാന്‍മാര്‍ തന്നെ നേരിടാനോ, തന്റെ മുഖമോ ഇഷ്ടപ്പെടുന്നില്ലെന്നും ശ്രീശാന്ത് വിശദമാക്കി.

Story first published: Thursday, May 28, 2020, 16:04 [IST]
Other articles published on May 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X