Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്നെ കളിക്കാന്‍ അനുവദിക്കണം...ഇനി എന്തു ചെയ്യണമെന്ന് അറിയാതെ ശ്രീശാന്ത്...

തിരുവനന്തപുരം: സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കാനുള്ള അനുമതി നിഷേധിച്ചതിനെതിരെ ശ്രീശാന്ത്. കോടതി കുറ്റവിമുക്തനാക്കിയ തന്നെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്നും, വിഷയത്തില്‍ ബിസിസിഐ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചത്.

സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുമതി നിഷേധിച്ചതായുള്ള ഒൗദ്യോഗിക വിവരം ബിസിസിഐയില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. കേരള ക്രിക്കറ്റ് അസോസിയേഷനും ഇതുസംബന്ധിച്ച് ഒരു വിശദീകരണവും നല്‍കിയിട്ടില്ല. ഇനി എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയില്ലെന്നും ശ്രീശാന്ത് ട്വിറ്ററിലൂടെ വ്യക്തമാക്കി.

sreesanth

നിങ്ങളെല്ലാവരും ഈ സത്യമറിയണം എന്ന് പറഞ്ഞാണ് ശ്രീശാന്ത് ട്വിറ്ററിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചത്. കോടതി കുറ്റവിമുക്തനാക്കിയത് മുതല്‍ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയ്ക്ക് നിരന്തരം മെയില്‍ അയച്ചിരുന്നെങ്കിലും യാതൊരു മറുപടിയും ലഭിച്ചിരുന്നില്ല. എന്നെ കളിപ്പിക്കരുതെന്നോ, ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയെന്നോ പറഞ്ഞ് കേരള ക്രിക്കറ്റ് അസോസിയേഷനും, എറണാകുളം ക്രിക്കറ്റ് അസോസിയേഷനും ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ ശ്രീശാന്ത് സമര്‍പ്പിച്ച അപേക്ഷ കഴിഞ്ഞ ദിവസം ബിസിസിഐ തള്ളിയിരുന്നു. ശ്രീശാന്തിന് എന്‍ഒസി നിഷേധിക്കുകയും ചെയ്തു. 2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പ് സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ചാണ് ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഈ ആരോപണങ്ങളില്‍ തെളിവില്ലെന്ന് പറഞ്ഞ കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു.

Story first published: Wednesday, January 25, 2017, 18:48 [IST]
Other articles published on Jan 25, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+