Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്ത് വീണ്ടും ടീമിലെത്തുമോ? ബിസിസിഐയ്ക്ക് കെസിഎ കത്തയച്ചു

കൊച്ചി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനായ ശ്രീശാന്തിനെതിരി ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ കത്തയച്ചു. കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് നില്‍ക്കുമെന്ന് ബിസിസിഐ പറഞ്ഞിരിയ്ക്കുന്ന സാഹചര്യത്തിലാണ് താരത്തിന് വേണ്ടി കെസിഎ ശ്രമങ്ങള്‍ ആരംഭിച്ചത്.

ശ്രീശാന്ത് വിഷയം ചര്‍ച്ച ചെയ്യാന്‍ കെസിഎ പ്രസിഡന്റ് ടിസി മാത്യു ദില്ലിയ്ക്ക് പോകും. അദ്ദേഹത്തിനൊപ്പം കെസിഎ പ്രതനിധികളും ദില്ലിയ്ക്ക് പോകും. എന്നാല്‍ വിലക്കിവ് ഐപിഎല്‍ വാതുവെയ്പ്പ് കേസുമായി ബന്ധമില്ലെന്നാണ് ബിസിസിഐയുടെ വാദം. ബിസിസിഐ അഴിമതി വിരുദ്ധ സമിതിയാണ് വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത്.

Sreesanth

ശ്രീശാന്തിന് എതിരായിരുന്ന ശ്രീനിവാസന്‍ ലോബിയില്‍ നിന്ന് ബിസിസിഐ ഏറെക്കുറെ മുക്തമായ സാഹചര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ശ്രീശാന്തിന് കൊച്ചിയില്‍ പരിശീലനം നടത്താനുള്ള സാഹചര്യം ഒരുക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പറഞ്ഞു. ബിസിസിഐ വിലക്കുള്ളതിനാല്‍ കെസിഎയുടെ ഗ്രൗണ്ടുകളിലും ശ്രീശാന്തിന് പരിശീലനം നടത്താന്‍ അനുവാദം ഇല്ലായിരുന്നു.

Story first published: Sunday, July 26, 2015, 15:04 [IST]
Other articles published on Jul 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+