Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോപ് ലെവല്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് ശ്രീശാന്ത്.. വികാരഭരിതം ഈ ഒരുപിടി ട്വീറ്റുകള്‍!

കൊച്ചി: കേരളം ജന്മം നല്‍കിയ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് എസ് ശ്രീശാന്ത്. രണ്ട് ലോകകപ്പുകള്‍ ശ്രീശാന്തിന്റെ അക്കൗണ്ടിലുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞ മുന്‍നിര ബൗളര്‍. പക്ഷേ ഐ പി എല്‍ ക്രിക്കറ്റില്‍ വാതുവെച്ചു എന്ന ആരോപണം എല്ലാം നശിപ്പിച്ചു. കളിയും സല്‍പ്പേരും കരിയറും എല്ലാം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ക്രിക്കറ്റ് ഫീല്‍ഡില്‍ ശ്രീശാന്ത് എന്ന പേരില്ല.

Read Also: വീട്ടമ്മയുടെ ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ അസഭ്യം.. തരികിട സാബുവിന്റെ അക്കൗണ്ട് പൂട്ടി!

പോലീസ് അറസ്റ്റും നിയമ പോരാട്ടങ്ങളുമായി കഴിയുകയായിരുന്നു ശ്രീശാന്ത്. കോഴക്കേസില്‍ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി സി സി ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഇപ്പോഴും നിലനില്‍ക്കുന്നു. ഇടയ്ക്ക് ബി ജെ പിക്ക് വേണ്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചും ശ്രീശാന്ത് ഭാഗ്യം പരീക്ഷിച്ചുനോക്കി. തിരുവനന്തപുരം മണ്ഡലത്തിലെ ആ പരീക്ഷണവും പക്ഷേ വിജയം കണ്ടില്ല.

sreesanth

സജീവ ക്രിക്കറ്റിലേക്ക് താന്‍ തിരിച്ചുവരും എന്നാണ് ശ്രീശാന്ത് ഇപ്പോള്‍ പറയുന്നത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലായിരുന്നു ശ്രീശാന്തിന്റെ ഈ വാക്കുകള്‍. ജൂലൈ 3 ഞായറാഴ്ച ശ്രീശാന്ത് അഞ്ച് ട്വീറ്റുകളാണ് ഇക്കാര്യം പറഞ്ഞ് പോസ്റ്റ് ചെയ്തത്. കോടതി ക്ലീന്‍ ചിറ്റ് നല്‍കി. വൈകാതെ ബി സി സി ഐയുടെ വിലക്കും നീങ്ങും എന്നാണ് പ്രതീക്ഷ. എനിക്കിനിയും കളിക്കണം.

ക്രിക്കറ്റിനോട് താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് ശ്രീശാന്തിന് തന്റെ വിമര്‍ശകരോട് പറയാനുള്ളത്. ഞാന്‍ ആരെയും ചതിച്ചിട്ടില്ല. ഞാന്‍ ഈ കേസില്‍ പെട്ടുപോയതാണ്. എത്ര ചെറിയ അവസരം ആയാലും ഞാന്‍ ഇനിയും കളിക്കാനിറങ്ങും. ആറ് മാസത്തെ പരിശീലനമുണ്ടെങ്കില്‍ തനിക്ക് പഴയത് പോലെ വീണ്ടും കളിക്കാനാകും -ആത്മവിശ്വാസത്തോടെ ശ്രീശാന്ത് പറയുന്നു. ലോകത്തെ ഏറ്റവും സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ആംലയെ 11 തവണ മുഖാമുഖം വന്നതില്‍ 7 തവണ പുറത്താക്കിയിട്ടുണ്ട് ശ്രീശാന്ത്.

Story first published: Monday, July 4, 2016, 17:24 [IST]
Other articles published on Jul 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+