വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കണ്ണുതള്ളി ഐപിഎല്‍ ടീമുകള്‍, ശ്രീശാന്തിന് അഞ്ചു വിക്കറ്റ്! നേട്ടം 15 വര്‍ഷത്തിനു ശേഷം

വിജയ് ഹസാരെ ട്രോഫിയിലാണ് താരത്തിന്റെ നേട്ടം

ഐപിഎല്ലിന്റെ 14ാം സീസണിലേക്കുള്ള ലേലത്തില്‍ തനിക്കു വേണ്ടി താല്‍പ്പര്യം കാണിക്കാതിരുന്ന ഫ്രാഞ്ചൈസികള്‍ക്കു കളിക്കളത്തില്‍ മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്ത്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിനായി അഞ്ചു വിക്കറ്റ് നേട്ടം കൊയ്തിരിക്കുകയാണ് അദ്ദേഹം. ആലൂരില്‍ ഉത്തര്‍ പ്രദേശിനെതിരേ നടക്കുന്ന കളിയിലാണ് ശ്രീ ബൗളിങില്‍ കത്തിക്കയറിയത്.

Sreesanth picks up first five-wicket haul after 15 years
1

കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ബിസിസിഐ പിന്നീട് ലിസ്റ്റ് 292 ആയി വെട്ടിക്കുറച്ചതോടെ അദ്ദേഹം പുറത്താവുകയായിരുന്നു. ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ തങ്ങള്‍ക്കു താല്‍പ്പര്യമുള്ള കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ശ്രീ ഇല്ലാതിരുന്നതോടെയാണ് അദ്ദേഹം അവസാന ലിസ്റ്റില്‍ നിന്നൊഴിവാക്കപ്പെട്ടത്.

ഭുവനേശ്വര്‍ കുമാറിനു കീഴിലിറങ്ങിയ ഉത്തര്‍ പ്രദേശിനെതിരേ 9.4 ഓവറില്‍ 65 റണ്‍സ് വിട്ടുകൊടുത്താണ് ശ്രീശാന്ത് അഞ്ചു പേരെ പുറത്താക്കിയത്. അഭിഷേക് ഗോസ്വാമി, അക്ഷ്ദീപ് നാഥ്, ഭുവനേശ്വര്‍, മൊഹ്‌സിന്‍ ഖാന്‍, ശിവം ശര്‍മ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഇരകള്‍. 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ശ്രീശാന്ത് അഞ്ചു വിക്കറ്റ് നേട്ടത്തിന് അവരകാശിയായത്. 2096ലായിരുന്നു അദ്ദേഹം ആദ്യമായി ഒരു ഫസ്റ്റ് ക്ലാസ് മല്‍സരത്തില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്തത്.

ഏഴു വര്‍ഷത്തെ വിലക്കിനു ശേഷം കഴിഞ്ഞ മാസം നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടായിരുന്നു ശ്രീശാന്ത് ക്രിക്കറ്റിലേക്കു മടങ്ങിവന്നത്. ഈ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. തന്നെ സംശയിച്ചവര്‍ക്കുള്ള മറുപടിയാണ് വിജയ് ഹസാരെ ട്രോഫിയില്‍ അദ്ദേഹം നല്‍കുന്നത്. രണ്ടു കളികളില്‍ നിന്നും ഏഴു വിക്കറ്റുകള്‍ ശ്രീ നേടിക്കഴിഞ്ഞു. ആദ്യ കളിയില്‍ താരത്തിന് രണ്ടു വിക്കറ്റുകള്‍ ലഭിച്ചിരുന്നു.

ശ്രീശാന്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശിനെ 49.4 ഓവറില്‍ 283 റണ്‍സിനു പുറത്താക്കാന്‍ കേരളത്തിനു കഴിഞ്ഞു. അക്ഷ്ദീപ് (68), പ്രിയം ഗാര്‍ഗ് (57), അഭിഷേക് ഗോസ്വാമി (54) എന്നിവരാണ് യുപിയുടെ സ്‌കോറര്‍മാര്‍. അഞ്ചു വിക്കറ്റെടുത്ത ശ്രീശാന്തിനെക്കൂടാതെ രണ്ടു വിക്കറ്റുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും കേരളത്തിനായി തിളങ്ങി.

Story first published: Monday, February 22, 2021, 13:27 [IST]
Other articles published on Feb 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X